മനില: തെക്കൻ ഫിലിപ്പീൻസിലെ റോമൻ കേതാലിക ചർച്ചിൽ മിനിറ്റുകളുടെ ഇടവേളക്കിടെയ ുണ്ടായ ഇരട്ടസ്േഫാടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. അബൂസയ്യാഫ് പോലുള്ള സായുധ വിഭാഗ ങ്ങൾക്ക് സ്വാധീനമുള്ള മേഖലയാണിത്. ആക്രമണത്തിൽ 77പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ ഏഴു പേർ സൈനികരാണ്. ജോളോ ദ്വീപിലെ ലേഡി മൗണ്ട് കാർമൽ കത്തീഡ്രലിൽ കുർബാനക്കിടെയാണ് ആദ്യം സ്േഫാടനം നടന്നത്. ആളുകൾ ചിതറിയോടുന്നതിനിടെ മിനിറ്റുകൾക്കകം ചർച്ചിെൻറ കവാടത്തിലും സ്ഫോടനമുണ്ടായി.
ചർച്ചിെൻറ പ്രധാന കവാടത്തിനടുത്ത് പാർക് ചെയ്ത ബൈക്കിൽ വെച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തെ തുടർന്ന് ചർച്ചിലേക്കുള്ള റോഡ് പൊലീസ് അടച്ചു. ആക്രമണത്തെ ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുതർതേ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.