കാഠ്മണ്ഡു: നേപാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം. തെക്ക് പടിഞ്ഞാറ് നേപാളിലെ ഡാങ് ജില്ലയിലാണ് സംഭ വം. കോളജ് വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽ പെട്ടത്. ഘൊരാഹിയിലേക്ക് പോകുന്ന ബസാണ് പർവ്വത പ്രദേശങ്ങളിലൂടെയുളള ഹൈവേയിൽ നിന്ന് തെന്നി കൊക്കയിലേക്ക് വീണത്. അപകടത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. 700 അടി താഴ്ചയിലേക്കാണ് ബസ് വീണത്. 13 പുരുഷൻമാരുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹം ഇതുവരെ കണ്ടെത്തി. പരിക്കേറ്റ 15 േപരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
കൃഷ്ണ സെൻ ചക്ക് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. ഫീൽഡ് ട്രിപ്പിെൻറ ഭാഗമായി ഡാങ്ങിലെ ഫാം സന്ദർശിച്ച് മടങ്ങുകയായിരുന്നു സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.