ലാഹോറിൽ സൂഫി ദർഗക്കടുത്ത്​ സ്​ഫോടനം: പത്ത്​​​​ മരണം

ലാഹോർ: പാകിസ്​താൻ നഗരമായ ലാഹോറിലെ സൂഫി ദർഗയിലുണ്ടായ സ്​ഫോടനത്തിൽ പത്ത്​പേർക്ക്​ ദാരുണാന്ത്യം. ദാത്ത ദർബ ാർ എന്നറിയപ്പെടുന്ന സൂഫി ദർഗയിലെ സ്​ത്രീകളുടെ​ പ്രവേശന കവാടത്തിന്​ അടുത്തായി​ പാർക്ക്​ ചെയ്​തിരുന്ന രണ്ട്​ പൊലീസ്​ വാഹനങ്ങൾക്ക്​ സമീപമാണ്​ സ്​ഫോടനം നടന്നത്​. കൊല്ലപ്പെട്ടവരിൽ അഞ്ച്​ പേരും പൊലീസുകാരാണ്​.

സംഭവത്തിൽ 15ഓളം പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ പൊലീസ്​ വാനിൽ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​​. പാകിസ്​താനിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ്​ ലാഹോർ. 11ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച സൂഫി ദർഗ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ദർഗകളിലൊന്നാണ്​.

2010ൽ ഇതേ ദർഗ ലക്ഷ്യമാക്കി സ്​ഫോടനം നടന്നിട്ടുണ്ട്​. അന്നുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്​ 40 പേരായിരുന്നു. വലിയ പൊലീസ്​ സന്നാഹം വിന്യസിച്ച മേഖലയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്​. ആക്രമത്തിന്​ പിന്നിൽ ആരെന്ന്​ വ്യക്​തമല്ല.

Tags:    
News Summary - 4 Killed In Blast Near Sufi Shrine In Pakistan-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.