സിംഗപ്പൂർ: സിംഗപ്പൂരിലെ ആഡംബര ഹോട്ടലിൽ അഗ്നിബാധയുണ്ടായതിനെ തുടർന്ന് 500 പേരെ ഒ ഴിപ്പിച്ചു. ഒാർച്ചഡ് റോഡിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽനിന്ന് പുകയുയരുന്നതിെൻറ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തീപിടിത്തം നിയന്ത്രണവിധേയമായതായി പ്രതിരോധസേന അറിയിച്ചു. കെട്ടിടത്തിലെ രണ്ടാംനിലയിലെ അടുക്കളയിലെ സ്റ്റൗവിൽനിന്നാണ് തീപടർന്നതെന്നു കരുതുന്നു.
സംഭവത്തിൽ ആർക്കും പരിക്കില്ല. ഈ വർഷം രണ്ടാം തവണയാണ് സിംഗപ്പൂരിൽ ആഡംബര ഹോട്ടലിൽ അഗ്നിബാധയുണ്ടാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കാൽടൺ ഹോട്ടലിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 1000 പേരെയാണ് ഒഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.