ജറൂസലം: 1967 ജൂൺ അഞ്ചു മുതൽ 10 വരെ നീണ്ടുനിന്ന ആറു ദിവസത്തെ യുദ്ധം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം ഇസ്രായേൽ ഭരണകക്ഷിയായ മാപായ് പാർട്ടി പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭാവിയെക്കുറിച്ചൊരു ചർച്ച നടന്നു. യുദ്ധനന്തരം ഇസ്രായേലിെൻറ കീഴിലായ 10 ലക്ഷത്തിലധികം അറബ് വംശജരുടെ ഭാവിയെക്കുറിച്ച് എന്താണ് തീരുമാനമെന്ന് അന്നത്തെ ഇസ്രായേൽ നേതാവ് േഗാൾഡ മേയർ പ്രധാനമന്ത്രി ലെവി എഷ്േകാളിനോട് ചോദിച്ചു. ‘‘എനിക്ക് കിട്ടി. നിങ്ങൾക്ക് സ്ത്രീധനം വേണമല്ലേ? എന്നാൽ, നിങ്ങൾക്കൊരിക്കലും വധുവിനെ ഇഷ്ടമാവില്ല’’ -എന്നായിരുന്നു നർമം കലർന്ന എഷ്കോളിെൻറ മറുപടി. ‘‘സ്ത്രീധനത്തിലാണ് എെൻറ കണ്ണ്, പെണ്ണിനെ ആരെങ്കിലും കൊണ്ടുപോയ്ക്കോെട്ട...’’-എന്ന് മേയറും തിരിച്ചടിച്ചു.
യുദ്ധം കഴിഞ്ഞ് 50 ആണ്ട് പിന്നിട്ടിരിക്കുന്നു. കൈയേറ്റം വ്യാപിപ്പിക്കുന്നതിലൂടെ മേയറുടെ ആഗ്രഹപൂർത്തീകരണമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. അേമരിക്കയുടെ പിന്തുണയോടെയാണ് ഫലസ്തീനികളുടെ മണ്ണിൽ ഇസ്രായേൽ ഇൗ മുതലെടുപ്പ് തുടരുന്നത്. ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികരുടെ പിന്തുണയും ഇസ്രായേലിനു ലഭിക്കുന്നുണ്ട്. മൂന്നുകാര്യങ്ങളാണ് ഇസ്രായേൽ സർക്കാറിന് ഇൗ കൃത്യത്തിന് കരുത്തു പകർന്നത്. നേരത്തേ പറഞ്ഞതുപോലെ ആദ്യത്തേത് അമേരിക്കയുടെ നിർബാധമായ പിന്തുണതന്നെ. പിന്നെ ഫലസ്തീനികളുടെ ദൗർബല്യവും ഇസ്രായേൽ ജനതയുടെ നിസ്സംഗമായ നിലപാടും. കൈയേറ്റം വ്യാപിക്കുന്നതിെൻറ ഗുണം പണത്തിെൻറ രൂപത്തിൽ അമേരിക്കക്കും ലഭിച്ചു.
യുദ്ധത്തിന് 50 വർഷം തികയുന്ന വേളയിൽ ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള വിടവ് നികത്താനാവാത്ത രീതിയിൽ വർധിച്ചുകഴിഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനായി നടന്ന ചർച്ചകളെല്ലാം അലസിപ്പിരിയുകയായിരുന്നു. സമാധാനം പുലരുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് തെൻറ ആദ്യ വിദേശപര്യടന വേളയിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി.
എന്നാൽ, ട്രംപ് മുന്നോട്ടു വെക്കുന്ന സമാധാന ഫോർമുല ആർക്കാണ് അനുകൂലമാവുക എന്നത് കണ്ടറിയുകതന്നെ വേണം. ദ്വിരാഷ്ട്ര പരിഹാരഫോർമുലയുടെ സാധ്യത ഏറക്കുറെ അവസാനിച്ച മട്ടാണ്. ഇൗ പരിഹാര ഫോർമുലയിൽനിന്ന് പിന്നാക്കം പോയ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ വൈറ്റ്ഹൗസ് സന്ദർശനവേളയിൽ അതു മാത്രമല്ല പരിഹാരമെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രഖ്യാപിച്ചു. പിന്നീട് സ്വരമൽപം മയപ്പെടുത്തി ഇരുകൂട്ടർക്കും സമ്മതമുള്ളതെന്താണോ അതിന് താൻ തയാറാണെന്നും പരസ്പര ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും പറയുകയുണ്ടായി. അതായത്, ഫലസ്തീൻ രാഷ്ട്രമെന്ന വാദത്തെ കാലങ്ങളായി പിന്തുണച്ചു പോന്നിരുന്ന യു.എസിെൻറ നയം ട്രംപിെൻറ വരവോടെ അട്ടിമറിക്കപ്പെട്ടു.
1967ൽ ഇസ്രായേൽ സിറിയയെ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന് സോവിയറ്റ് യൂനിയൻ തെറ്റായ വിവരം നൽകി. തുടർന്ന് സിറിയയുടെ അഭ്യർഥനയനുസരിച്ച് പ്രസിഡൻറ് ജമാല്‍ അബ്ദുന്നാസിറിെൻറ നേതൃത്വത്തില്‍ ഈജിപ്ത്, ജോർഡന് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഇസ്രായേലി
നോടുള്ള യുദ്ധപ്രഖ്യാപനത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. യുദ്ധാനന്തരം ഇൗജിപ്തിലെ സിനായ്, ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം എന്നിവ ഇസ്രായേല്‍ പിടിച്ചെടുത്തു.
1987ലെ ഒന്നാം ഇൻതിഫാദക്കു അഞ്ചു വർഷത്തിനുശേഷം 1993ൽ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഇഷാഖ് റബീനും ഫലസ്തീന് നേതാവ് യാസിര്‍ അറഫാത്തും തമ്മില്‍ 1993ല്‍ ഒാസ്ലോ കരാറില്‍ ഒപ്പുവെച്ചു. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ ൈകയേറിയ സ്ഥലങ്ങളില്‍നിന്ന് പിന്മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഫലസ്തീന് രാഷ്ട്രം രൂപവത്കരിക്കും, ഇസ്രായേലിനെ അംഗീകരിക്കും തുടങ്ങി സുപ്രധാന വ്യവസ്ഥകളോടെയായിരുന്നു കരാർ ഉണ്ടാക്കിയത്. അഞ്ച് വര്‍ഷ കാലാവധിയില്‍ രൂപവത്കരിച്ച കരാര്‍ 1998 ല്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, 1998 ല്‍ ഏരിയല്‍ ഷാരോണ്‍ പുതിയ പ്രധാനമന്ത്രിയായപ്പോൾ ഓസ്ലോ കരാര്‍ ലംഘിക്കപ്പെട്ടു.
അതേ പാതയിൽതന്നെയാണ് ഇപ്പോൾ ബിന്യമിൻ നെതന്യാഹുവും സഞ്ചരിക്കുന്നത്. അതേസമയം കിഴക്കൻ ജറൂസലം തലസ്ഥാനമായി ഗസ്സയും വെസ്റ്റ്ബാങ്കും ഉൾപ്പെടെ സ്വന്തം രാഷ്ട്രമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ പ്രഖ്യാപനം. അടുത്തിടെ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹമത് ആവർത്തിക്കുകയും ചെയ്തു.
വധുവിനെ സ്വീകരിക്കാതെ, ലഭിക്കുന്ന സ്ത്രീധനത്തുക മുഴുവൻ ചെലവഴിക്കുകയെന്ന ഗോൾഡ മേയറുടെ നയമാണ് ഇസ്രായേൽ ഇപ്പോഴും പിന്തുടരുന്നത്. ഇടക്ക് അധരവ്യായാമത്തിെൻറ ഭാഗമായി അനധികൃത കുടിയേറ്റ ഭവന നിർമാണം നിർത്തിവെക്കണമെന്ന് അമേരിക്കയും സഖ്യകക്ഷികളും ഇടക്കിടെ ഉത്തരവിറക്കും. ട്രംപ് അധികാരത്തിൽ വന്നപ്പോഴും ആ നിർദേശമുണ്ടായി. ചുരുക്കത്തിൽ യു.എസും സഖ്യകക്ഷികളും ഇസ്രായേലിനു മീതെ സമ്മർദം ചെലുത്താത്ത കാലത്തോളം സമാധാനമെന്നത് മരീചികയായി മാത്രം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.