യാംഗോൻ: മ്യാന്മറിൽ റോഹിങ്ക്യകൾക്കെതിരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്നതിെൻറ നേർസാക്ഷ്യവുമായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ്^എം.എസ്.എഫ്). രാഖൈൻമേഖലയിൽ സൈനികഅട്ടിമറി നടന്ന് ഒരുമാസത്തിനകംതന്നെ 6700 റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുറത്തുവിട്ട മരണസംഖ്യ മ്യാന്മർ സൈന്യത്തിെൻറ ഒൗദ്യോഗികകണക്കുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
വെടിവെച്ചും വീടുകൾക്ക് തീകൊളുത്തിയും ക്രൂരമായി പീഡിപ്പിച്ചും സൈന്യം കൊലപ്പെടുത്തിയത് ആയിരക്കണക്കിന് പേരെയെന്നും എം.എസ്.എഫ് റിപ്പോർട്ട്. ഇവരിൽ 69 ശതമാനവും െകാല്ലപ്പെട്ടത് വെടിവെപ്പിലാണ്. ഒമ്പതുശതമാനംപേർ തീയിൽ കത്തിക്കരിഞ്ഞും അഞ്ചുശതമാനത്തോളം പേർ കൊടുംപീഡനമേറ്റുമാണ് െകാല്ലപ്പെട്ടെതന്ന് എം.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു.
അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളും മരിച്ചവരിലുൾപ്പെടുന്നു.കലാപത്തെതുടർന്ന് മേഖലയിൽ നിന്ന് പലായനം ചെയ്ത ആറുലക്ഷത്തിൽപരം ആളുകളിൽ നിന്നാണ് എം.എസ്.എഫ് വിവരങ്ങൾ ശേഖരിച്ചത്. ഇവരിൽ കൂടുതൽേപരും ഇപ്പോൾ കഴിയുന്നത് ബംഗ്ലാദേശിലെ പരിമിതസൗകര്യങ്ങൾ മാത്രമുള്ള അഭയാർഥി ക്യാമ്പുകളിലാണ്. ആഗസ്റ്റ് 25നാണ് റോഹിങ്ക്യകൾക്കെതിരായ സൈനികനീക്കം തുടങ്ങിയത്. അന്നുതൊട്ട് സെപ്റ്റംബർ 24 വരെയുള്ള കണക്കാണ് എം.എസ്.എഫ് പുറത്തുവിട്ടത്. രാഖൈനിൽ നടന്നത് വംശഹത്യയാണെന്നും മാനവികസമൂഹത്തിനുനേരായ കൊടുംകുറ്റകൃത്യമാണെന്നും യു.എൻ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, സൈന്യം ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.