ജ​നീ​വ: ആ​ഗോ​ള ജ​ന​സം​ഖ്യ​യു​ടെ 90 ശ​ത​മാ​ന​വും ശ്വ​സി​ക്കു​ന്ന​ത്​ ഗു​രു​ത​ര​മാ​യി മ​ലി​ന​മാ​ക്ക​പ്പെ​ട്ട വാ​യു​വെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. മോ​ശം വാ​യു ശ്വ​സി​ച്ചു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ​മൂ​ലം പ്ര​തി​വ​ർ​ഷം 70 ല​ക്ഷം പേ​ർ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ന്നു​ണ്ട്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​​​െൻറ ശാ​പം കൂ​ടു​ത​ൽ പേ​റു​ന്ന​ത്​ ഇ​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​വ​ഹി​ക്കാ​ത്ത ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളി​ലെ കോ​ടി​ക്ക​ണ​ക്കി​നു പേ​രാ​ണെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്​​റോ​സ്​ അ​ദ്​​നോം ഗെ​ബ്രെ​യെ​സൂ​സ്​ പ​റ​ഞ്ഞു. 

108 രാ​ജ്യ​ങ്ങ​ളി​ലെ 4300 ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ്​ ന​ട​ന്ന പ​ഠ​ന​ത്തെ അ​പേ​ക്ഷി​ച്ച്​ 1000 പ​ട്ട​ണ​ങ്ങ​ൾ ഇ​ത്ത​വ​ണ അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കൂ​ടു​ത​ൽ പ​ശ്ചി​മേ​ഷ്യ, ഉ​ത്ത​ര ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ രാ​ഷ​​്ട്ര​ങ്ങ​ളി​ലാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഏ​റ്റ​വും മ​ലി​ന​മാ​യ ആ​ദ്യ 20 പ​ട്ട​ണ​ങ്ങ​ളി​ൽ 14ഉം ​ഇ​ന്ത്യ​യി​ലാ​ണെ​ന്ന വി​വ​ര​വും റി​പ്പോ​ർ​ട്ട്​ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ഡ​ൽ​ഹി, വാ​രാ​ണ​സി, കാ​ൺ​പു​ർ, ഫ​രീ​ദാ​ബാ​ദ്, ഗ​യ, പ​ട്​​ന, ആ​ഗ്ര, മു​സ​ഫ​ർ​പു​ർ, ശ്രീ​ന​ഗ​ർ, ഗു​ഡ്​​ഗാ​വ്, ജ​യ്​​പു​ർ, പ​ട്യാ​ല, ജോ​ധ്​​പു​ർ തു​ട​ങ്ങി​യ​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ന​ഗ​ര​ങ്ങ​ൾ. 

ക​റു​ത്ത കാ​ർ​ബ​ൺ, നൈ​ട്രേ​റ്റ്, സ​ൾ​ഫേ​റ്റ്​ എ​ന്നി​വ​യാ​ണ്​ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. ശ്വാ​സ​കോ​ശം, ഹൃ​ദ​യം, ര​ക്​​ത​ധ​മ​നി​ക​ൾ എ​ന്നി​വ​ക്കാ​ണ്​ ഇ​വ കൂ​ടു​ത​ൽ ആ​ഘാ​ത​മേ​ൽ​പി​ക്കു​ന്ന​ത്. 

മ​സ്​​തി​ഷ്​​കാ​ഘാ​തം, ഹൃ​ദ്രോ​ഗം, ശ്വാ​സ​കോ​ശ അ​ർ​ബു​ദം, ശ്വ​സ​ന പ്ര​ശ്​​ന​ങ്ങ​ൾ, ന്യൂ​മോ​ണി​യ തു​ട​ങ്ങി​യ​വ ബാ​ധി​ച്ചാ​ണ്​ മ​ര​ണ​ങ്ങ​ളി​ലേ​റെ​യും. ആ​ഗോ​ള ജ​ന​സം​ഖ്യ​യു​ടെ 40 ശ​ത​മാ​ന​ത്തി​നും നി​ല​വി​ൽ ശു​ദ്ധ​മാ​യ പാ​ച​ക ഇ​ന്ധ​ന​മോ സാ​േ​ങ്ക​തി​ക​ത​ക​ളോ ല​ഭ്യ​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 

മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ 42 ല​ക്ഷ​വും പു​റ​ത്തെ മ​ലി​ന​വാ​യു മൂ​ല​മാ​ണ്. മോ​ശം ഇ​ന്ധ​ന​വും സാ​േ​ങ്ക​തി​ക​ത​യും മൂ​ലം വീ​ട​ക​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണം അ​വ​ശേ​ഷി​ച്ച 38 ല​ക്ഷം പേ​രു​ടെ മ​ര​ണ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 

ഹൃ​ദ്രോ​ഗം മൂ​ലം 34 ശ​ത​മാ​നം, ന്യൂ​മോ​ണി​യ- 21 ശ​ത​മാ​നം, മ​സ്​​തി​ഷ്​​കാ​ഘാ​തം- 20 ശ​ത​മാ​നം, ശ്വ​സ​​ന​പ്ര​ശ്​​ന​ങ്ങ​ൾ- 19 ശ​ത​മാ​നം, ശ്വാ​സ​കോ​ശ അ​ർ​ബു​ദം- 7 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ ഏ​ക​ദേ​ശ ക​ണ​ക്ക്. ആ​ഫ്രി​ക്ക​യി​ലെ 47 രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴെ​ണ്ണ​ത്തി​നു​ മാ​ത്ര​മാ​ണ്​ ശു​ദ്ധ​വാ​യു ല​ഭ്യ​മാ​കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ലോ​ക​ത്തെ വ​ൻ​കി​ട ന​ഗ​ര​ങ്ങ​ളി​ൽ ഒ​ട്ടു​മി​ക്ക​ത്തും സു​ര​ക്ഷി​ത വാ​യു​വി​​​െൻറ പ​രി​ധി പാ​ലി​ക്കാ​ത്ത​വ​യാ​ണെ​ന്നും ക​ണ​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്നു. 

Tags:    
News Summary - 7 million people die every year from air pollution – WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.