കാബൂൾ: അഫ്ഗാൻ തലസ്ഥാനനഗരിയെ അക്ഷരാർഥത്തിൽ വിറങ്ങലിപ്പിച്ച ആക്രമണമാണ് ബുധനാഴ്ചയുണ്ടായത്. നഗരത്തിൽ പൊതുവെ സമാധാനമുള്ള അതിസുരക്ഷാ മേഖലയിലുണ്ടായ കാർ ബോംബാക്രമണം സർക്കാറിന് വൻതിരിച്ചടിയായിരിക്കയാണ്. വിദേശ നയതന്ത്ര സ്ഥാപനങ്ങളും സർക്കാർ കെട്ടിടങ്ങളും അടങ്ങുന്ന പ്രദേശമാണ് സ്ഫോടനത്തിന് തെരഞ്ഞെടുത്തത് എന്നത് ലക്ഷ്യം സർക്കാറാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഒരു ഭീകരമായ ശബ്ദമാണ് കേട്ടതെന്നും ഭൂകമ്പമാണെന്ന് തോന്നിയതായും ദൃക്സാക്ഷികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൊട്ടടുത്ത വസീർ അക്ബർ ഖാൻ ആശുപത്രി മിനിറ്റുകൾക്കകം പരിക്കേറ്റ നൂറുകണക്കിന് ആളുകളെക്കൊണ്ട് നിറയുകയും ചെയ്തു. വിദേശ എംബസികൾ സ്ഥിതിചെയ്യുന്ന മേഖലയിൽ മൃതദേഹങ്ങൾ ചിതറി. പ്രദേശത്ത് കനത്ത പുക ഉയർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. കാബൂളിൽ ഇതുവരെ ഉണ്ടായതിൽെവച്ച് ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നഗരത്തിെൻറ എല്ലാ ഭാഗങ്ങളിലും സ്േഫാടനത്തിെൻറ ശബ്ദം കേൾക്കാമായിരുന്നു.
നിസ്സാര പരിക്കേറ്റവർ കൂടുതൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുന്നതും കാണാനായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിൽ വളരെ ശാന്തമായിരുന്ന നഗരം റമദാൻ വ്രതത്തിെൻറ സന്ദർഭത്തിൽ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. പ്രദേശത്തെ ജർമൻ, ജാപ്പനീസ്, ഫ്രഞ്ച്, കാനഡ, ബൾഗേറിയ എംബസി കെട്ടിടങ്ങൾക്ക് സ്േഫാടനത്തിൽ കേടുപാടുണ്ട്. സമീപത്തെ നിരവധി കെട്ടിടങ്ങളുടെ പലഭാഗങ്ങളും തകർന്നിട്ടുമുണ്ട്. താലിബാനടക്കമുള്ള സംഘടനകളൊന്നും ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.