കാബുൾ: അഫ്ഗാനിസ്താനിലെ ഗോർ പ്രവിശ്യയിൽ കുട്ടികളടക്കം 30 പേരെ ഭീകരർ കൊലപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് അഫ്ഗാൻ പൊലീസ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സർക്കാറിെൻറ നടപടികളിൽ പ്രതിഷേധിച്ചാണ് കൊലപാതകം എന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടു കൂടിയാണ് െഎ.എസ് ഇൗ ക്രൂരകൃത്യം നടപ്പിലാക്കിയത്. എന്നാൽ ഐ.എസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ചൊവ്വാഴ്ച പ്രദേശവാസികളുടെ സഹായത്തോടുകുടി െഎ.എസിനെതിരെ നടപടിരകളെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് കൊല നടത്തിയെതന്നാണ് സുചനയെന്ന് ഗോർ ഗവർണർ പറഞ്ഞു. ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് 30 മൃതദേഹങ്ങളും കണ്ടെത്തിയത്.
അമേരിക്കൻ അധിനിവേശത്തിനു ശേഷം അഫ്ഗാനിസ്താനിൽ താലിബാന്സ്വാധിനം നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ഐ.എസ് ഭീകരരാണെങ്കിൽ താവിബാന്‍റെ വിടവിൽ അവർ ശക്തിപ്പെടാനാണ് സാധ്യത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.