കാബുള്‍: അഫ്ഗാനിസ്താനിൽ ഇന്ത്യന്‍ സഹായത്തോടെ നിമിച്ച സൽമ അണക്കെട്ടിന് സമീപമുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 10 പൊലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഹീറാത്ത് പ്രവിശ്യയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ അഞ്ചു പേരെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിട്ടുണ്ട്. എന്നാൽ, താലിബാൻ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
യുദ്ധക്കെടുതികളിൽ ഇല്ലാതായ സൽമാ ഡാം ഇന്ത്യയാണ് 1700 കോടി രൂപ ചിലവാക്കി അഫ്ഗാന് പുനർനിർമിച്ചു നൽകിയത്. ഇന്ത്യ- അഫ്ഗാൻ സൗഹൃദ ബന്ധത്തിെൻറ പ്രതീകമായാണ് ഈ അണക്കെട്ടിനെ കാണുന്നത്.
താലിബാന്‍ ഭീകരര്‍ ചാഷിലെ സുരക്ഷ ജീവനക്കാരുടെ കേന്ദ്രം ആക്രമിച്ച് പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
സമാധാന ചർച്ചകൾക്ക് താലിബാൻ സന്നദ്ധമാകണെമന്ന് കഴിഞ്ഞ ദിവസം അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.