ജലാലാബാദ്: കിഴക്കൻ അഫ്ഗാനിസ്താനിൽ തെരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ ചാവേറാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇൗ മാസം 20ന് പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. 40ലേറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
നംഗാർഹർ പ്രവിശ്യയിൽ സ്ഥാനാർഥിയായ നാസിർ മുഹമ്മദിെൻറ അനുയായികൾ സംഘടിപ്പിച്ച റാലിയിൽ നുഴഞ്ഞുകയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. നാസിർ രക്ഷപ്പെട്ടു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അടുത്ത വർഷം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ട്രയലാണ് പാർലമെൻറ് തെരഞ്ഞെടുപ്പ്. 250ലേറെ സ്ഥാനാർഥികൾ മത്സരത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.