ജറൂസലം: ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെ പരസ്യമായി അനു കൂലിച്ച എഴുത്തുകാരൻ അമോസ് ഒാസ്( 79) വിടവാങ്ങി. ജൂതരാഷ്ട്രമെന്ന നിലയിൽ ഇസ്രായേലി െൻറ വളർച്ചയും അറബ്-ജൂത സംഘർഷങ്ങളും പ്രമേയമാക്കിയ രചനകളാണ് ഓസിനെ പ്രശസ്തനാക്കിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ കടുത്ത വിമർശകനായിരുന്നു.
1973ലെയും 1967ലെയും യുദ്ധാനുഭവങ്ങളാണ് ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കാൻ കാരണമായത്. നൊബേൽ സമ്മാനത്തിനു സാധ്യതയുള്ള എഴുത്തുകാരുടെ പട്ടികയിൽ പലവർഷവും ഇടംനേടിയിരുന്നു. അരനൂറ്റാണ്ടു നീണ്ട സാഹിത്യജീവിതത്തിൽ ഹീബ്രുവിൽ 19 നോവലുകൾ രചിച്ചു.
ആത്മകഥാപരമായ നോവൽ ‘എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡാർക്നസ്’ നടിയും സംവിധായികയുമായ നടലി പോർട്മാൻ 2015ൽ സിനിമയാക്കി. 42 ഭാഷകളിൽ 43 രാജ്യങ്ങളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് പാഠപുസ്തകങ്ങളിൽ ഒാസിെൻറ കൃതികളിൽനിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.