ഇസ്ലാമാബാദ്: പുരോഗതിയിലേക്ക് കുതിക്കാൻ പാകിസ്താന് ഏറ്റവും അനുയോജ്യമായത് സൈനികഭരണകൂടമാണെന്നും ജനാധിപത്യസർക്കാർ രാജ്യത്തെ എന്നും പിേന്നാട്ടടിപ്പിച്ചിേട്ടയുള്ളൂവെന്നും മുൻ സൈനിക ഭരണാധികാരി ജനറൽ പർവേസ് മുശർറഫ്. അഴിമതിക്കേസിൽ നവാസ് ശരീഫ് രാജിവെച്ചതിനുപിന്നാലെ പാകിസ്താനിലേക്ക് മടങ്ങിെയത്തുമെന്ന സൂചനയും അദ്ദേഹം നൽകി. ചികിത്സ പൂർത്തിയാക്കി ആഴ്ചകൾക്കകം പാകിസ്താനിലേക്കുമടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
ദുബൈയിൽ ബി.ബി.ബി ഉർദുചാനലിനു നൽകിയ അഭിമുഖത്തിലാണ് മുശർറഫ് മനസ്സുതുറന്നത്. സംസാരത്തിനിടെ മുൻ സൈനികമേധാവികളായ ഫീൽഡ് മാർഷൽ അയ്യൂബ് ഖാനെയും ജനറൽ സിയാവുൽ ഹഖിനെയും അദ്ദേഹം ശ്ലാഘിച്ചു. അയ്യൂബ്ഖാൻ ചരിത്രത്തിലിന്നുവരെയില്ലാത്ത തരത്തിൽ നേട്ടങ്ങൾ കൊണ്ടുവന്നപ്പോൾ പാകിസ്താനെ തകർച്ചയിലേക്കു തള്ളിവിട്ടതിെൻറ ഉത്തരവാദിത്തം ഭുേട്ടാ സർക്കാറിനാണ്. അതേസമയം, സിയയുടെ ചിലനയങ്ങൾ ഭീകരവാദത്തിന് സഹായകമായെന്നും അദ്ദേഹം സമ്മതിച്ചു.
ഏകാധിപതികൾക്കാണ് രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയുക. ജനാധിപത്യസർക്കാർ പാളംതെറ്റി ഒാടിക്കൊണ്ടിരിക്കയാണ്. ഏഷ്യൻ രാജ്യങ്ങളുടെ സ്ഥിതി നോക്കൂ. ഏകാധിപത്യഭരണമായതുകൊണ്ടാണ് അവിടെ വികസനം നടക്കുന്നത്. രാജ്യത്ത് പുരോഗതിയിലേക്കു നയിക്കുന്ന സൈനികഭരണകൂടമാണോ അതോ ജനാധിപത്യസർക്കാറാണോ വേണ്ടത് എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. രാജ്യത്തെ രക്ഷിക്കണമെന്ന പാക്ജനതയുടെ ആവശ്യപ്രകാരമാണ് 1999ൽ നവാസ് ശരീഫ് സർക്കാറിനെ അട്ടിമറിച്ചതെന്നും മുശർറഫ് പറഞ്ഞു.
ബലൂചിസ്താൻ വിഷയത്തിൽ ഇന്ത്യ ഇടപെടൽ നടത്തിയിട്ടുണ്ട്. പാകിസ്താെൻറ പുരോഗതിക്ക് തടസ്സം നിൽക്കുന്നവർ ആരായാലും അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണ്. ഇന്ത്യൻവിഷയത്തിൽ നവാസ് ശരീഫിെൻറ സമീപനം വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, എന്താണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
2007ൽ പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതുടർന്ന് രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടുകയാണ് മുശർറഫ്. പാനമകേസിൽ നവാസ് ശരീഫിന് അയോഗ്യത പ്രഖ്യാപിച്ച സുപ്രീംകോടതിവിധിയെ ചരിത്രപരമെന്നായിരുന്നു മുശർറഫ് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.