ഇസ്ലാമാബാദ്: പാകിസ്താൻ പ്രസിഡൻറും സൈനിക മേധാവിയുമായ പർവേസ് മുശർറഫിെൻറ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും റദ്ദാക്കിയതായി റിപ്പോർട്ട്. രാജ്യദ്രോഹ കേസിൽ വിചാരണക്ക് ഹാജരാകുന്നതിൽ തുടർച്ചയായി വീഴ്ചവരുത്തിയ മുശർറഫിനെതിരെ കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014ലാണ് മുശർറഫിെനതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 മാർച്ച് 18 ന് മുശർറഫ് ചികിത്സക്കായി ദുബൈയിലേക്ക് പോയിരുന്നു. തുടർച്ചയായി കേസിൽ ഹാജരാകാതിരുന്ന അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. മാർച്ചിൽ അദ്ദേഹത്തിെൻറ കമ്പ്യൂട്ടറൈസ്ഡ് നാഷൽ െഎ.ഡി കാർഡും പാസ് പോർട്ടും റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. ഭരണഘടനച്ചട്ടങ്ങൾ മറികടന്നാണ് പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി.
മുശർറഫിെൻറ അറസ്റ്റ് രേഖപ്പെടുത്താൻ വേണ്ട ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇതേതുടർന്ന് സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ് ദേശീയ ഡേറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി (എൻ.എ.ഡി.ആർ.എ) അദ്ദേഹത്തിെൻറ െഎ.ഡി കാർഡ് റദ്ദാക്കിയത്. െഎ.ഡികാർഡ് റദ്ദാക്കിയതോടെ സ്വാഭാവികമായി പാസ്പോർട്ട് റദ്ദാക്കപ്പെടുമെന്ന് ദ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് െചയ്യുന്നു.
പാസ് പോർട്ട് റദ്ദാക്കിയാൽ മുശർറഫിന് ഒരു രാജ്യത്തേക്കും യാത്ര ചെയ്യാൻ സാധിക്കിെല്ലന്നു മാത്രമല്ല, ദുബൈയിൽ കഴിയുന്നതുപോലും അനധികൃതമാവുകയും ചെയ്യും. ഒന്നുകിൽ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം തേടുകയോ അല്ലെങ്കിൽ പ്രത്യേക രേഖകൾ തയാറാക്കി പാകിസ്താനിലേക്ക് മടങ്ങുകയോ ചെയ്യാം.
ദുബൈയിൽ കഴിയുന്ന മുശർറഫിനെ അറസ്റ്റ് ചെയ്യാൻ ഇൻറർപോളിെൻറ സഹായം തേടണമെന്ന് നേരത്തെ പ്രത്യേക കോടതി ആവശ്യപ്പെട്ടിരുന്നു. 1999 മുതൽ 2008 വരെയാണ് മുശർറഫ് പാകിസ്താൻ ഭരിച്ചത്. മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടായുടെ കൊലപാതകം ഉൾപെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.