ലാഹോർ: മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിതയാ കുകയും ചെയ്ത ആസിയ ബീബി പാകിസ്താനിൽനിന്ന് കാനഡയിലെത്തി. ആസിയ ബീബിയുടെ ശിക്ഷ കഴ ിഞ്ഞ വർഷം സുപ്രീംകോടതി ഇളവു ചെയ്തിരുന്നു. പിന്നീട് മോചിതയായെങ്കിലും മാസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു.
ആസിയയുടെ അഭിഭാഷകൻ സൈഫുൽ മലൂക് ആണ് അവർ സുരക്ഷിതമായി കാനഡയിൽ എത്തിയതായി അറിയിച്ചത്. ആസിയയുടെ രണ്ടു മക്കൾക്കും കാനഡയിൽ രാഷ്ട്രീയ അഭയം നൽകിയിട്ടുണ്ട്. ആസിയക്കും കാനഡ അഭയം വാഗ്ദാനം ചെയ്തിരുന്നു.
2009ലാണ് കേസിനാസ്പദമായ സംഭവം. അയൽവാസികളുമായുള്ള വാഗ്വാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായി സംസാരിച്ചുവെന്നായിരുന്നു കേസ്. പ്രദേശവാസികളുടെ പരാതിയിൽ അറസ്റ്റിലായ ആസിയക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. തെളിവുകളിലെ അപര്യാപ്തത പരിഗണിച്ച് കഴിഞ്ഞവർഷം സുപ്രീംകോടതി അവരെ കുറ്റമുക്തയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.