ധാക്ക: മ്യാന്മറിൽനിന്ന് പലായനം ചെയ്യുന്ന നാലു ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികൾക്ക് താൽക്കാലിക ക്യാമ്പുകൾ പണിയാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചു. കോക്സ് ബസാറിന് സമീപം എട്ട് സ്ക്വയർ കിലോമീറ്റർ പരിധിയിലായി സന്നദ്ധ സംഘടനകളുടെയും സൈന്യത്തിെൻറയും സഹായത്തോടെ 14,000 ക്യാമ്പുകളാണ് നിർമിക്കുക. ഒാരോ ക്യാമ്പിലും ആറ് കുടുംബങ്ങളെ താമസിപ്പിക്കാവുന്ന രീതിയിലാണ് നിർമാണം.
കൂടാതെ 8500 താൽക്കാലിക കക്കൂസുകളും 14 വെയർഹൗസുകളും ക്യാമ്പിന് സമീപത്തായി നിർമിക്കും. നാലു ലക്ഷം അഭയാർഥികൾക്ക് ഇവ പര്യാപ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗ്ലാദേശ് ദുരന്ത നിവാരണ സേന സെക്രട്ടറി ഷാ കാമ വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. 10 ദിവസത്തിനകം ക്യാമ്പുകളുടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ അഭയാർഥികളിലെ കുഞ്ഞുങ്ങളിൽ പോളിയോ, റൂബല്ല കുത്തിവെപ്പുകളും എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.