ബാേങ്കാക്: മ്യാന്മറിൽനിന്ന് പലായനം ചെയ്ത് എത്തിയ റോഹിങ്ക്യകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്.ആർ.ഡബ്ല്യു) ബംഗ്ലാദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു. ദക്ഷിണ ബംഗ്ലാദേശിലെ കോക്സസ് ബസാറിലാണ് 10 ലക്ഷത്തോളം റോഹിങ്ക്യകൾ ഇേപ്പാൾ കഴിയുന്നത്. അഭയാർഥികൾ താമസിക്കുന്നയിടം ശോചനീയമാണെന്ന് എച്ച്.ആർ.ഡബ്ല്യു അഭയാർഥി അവകാശ ഡയറക്ടർ ബിൽ ഫ്രെലിക് പറഞ്ഞു. കോക്സസ് ബസാറിലെ അഭയാർഥി ക്യാമ്പുകളുടെ അവസ്ഥയെക്കുറിച്ച് എച്ച്.ആർ.ഡബ്ല്യു തയാറാക്കിയ റിപ്പോർട്ട് പ്രകാശനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലപരിമിതിയും ശുചിത്വമില്ലായ്മയുംമൂലം അഭയാർഥി ക്യാമ്പുകൾ സാമൂഹിക സന്തുലനത്തിന് വെല്ലുവിളിയായിരിക്കുകയാണെന്നും എച്ച്.ആർ.ഡബ്ല്യു റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അഭയാർഥികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് പോംവഴിയെന്ന് എച്ച്.ആർ.ഡബ്ല്യു പറയുന്നു. എന്നാൽ, റോഹിങ്ക്യകളെ ബംഗാൾ ഉൾക്കടലിലെ ഭാസൻ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കാമെന്ന ആശയത്തോട് എച്ച്.ആർ.ഡബ്ല്യു വിയോജിച്ചു.
മ്യാന്മറിലെ സംഘർഷഭരിതമായ രാഖൈൻ മേഖലയിൽനിന്ന് 2012 മുതലാണ് റോഹിങ്ക്യകൾ അയൽരാജ്യങ്ങളിലേക്ക് പലായനം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.