ധാക്ക: ജമാഅത്തെ ഇസ്ലാമി മുതിർന്ന നേതാവ് എ.ടി.എം. അസ്ഹറുൽ ഇസ്ലാമിെൻറ വധശിക്ഷ ശ രിവെച്ച് ബംഗ്ലാദേശ് സുപ്രീംകോടതി. ബംഗ്ലാദേശ് വിമോചന കാലത്തെ യുദ്ധക്കുറ്റങ്ങൾ ആ രോപിച്ചാണ് ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.
വധശിക്ഷക്കെതിരെ ഇദ്ദേഹം നൽകിയ അപ്പീലിലാണ് നാലംഗ ബെഞ്ചിെൻറ വിധി. 2015 ജനുവരി 28നാണ് വധശിക്ഷക്കു വിധിച്ച അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിെൻറ വിധിക്കെതിരെ ഇസ്ലാം അപ്പീൽ നൽകിയത്. ഈ വർഷം ജൂണിലാണ് സുപ്രീംകോടതി ഹരജി പരിഗണിച്ചത്.
ജൂലൈ 10ന് വാദം കേൾക്കൽ പൂർത്തിയാക്കി. 2012ലാണ് ഇസ്ലാമിനെ ധാക്കയിലെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ അതിസുരക്ഷയിൽ ധാക്കയിലെ കാശിംപുർ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.