ടോക്യോ: രണ്ടാം ലോകയുദ്ധ കാലത്ത് തകർന്ന ജപ്പാെൻറ രണ്ട് വിമാന വാഹിനിക്കപ്പലുകളുടെ ഭാഗങ്ങൾ ആഴക്കടൽ മുങ് ങൽ വിദഗ്ധർ കണ്ടെത്തി. ‘കാഗ’, ‘അകാഗി’ എന്നീ കപ്പലുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കണ്ടെത്തിയത്. ഈ യുദ്ധത്തിൽ മുങ്ങിയ ഒരേയൊരു കപ്പൽ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.
1998ൽ കണ്ടെത്തിയ അമേരിക്കൻ കപ്പൽ യു.എസ്.എസ് യോർക് ടൗൺ ആണത്. വടക്കൻ ശാന്തസമുദ്രത്തിലെ മിഡ്വെ ദ്വീപസമൂഹത്തിനു സമീപം 18,000 അടി താഴ്ചയിലാണ് പുതിയ കണ്ടെത്തൽ. ഇവിടം യുദ്ധകാലത്ത് യു.എസ് സൈനിക കേന്ദ്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.