ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷാവറിൽ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലുണ്ടായ ചാേവറാക്രമണത്തിൽ സ്ഥാനാർഥിയടക്കം 20 പേർ കൊല്ലപ്പെട്ടു. അവാമി നാഷനൽ പാർട്ടിയുടെ (എ.എൻ.പി) പ്രചാരണ പരിപാടിയിലാണ് ആക്രമണമുണ്ടായത്. പാർട്ടിയുടെ പ്രവിശ്യ നിയമസഭയിലേക്ക് മത്സരിക്കുന്ന ഹാറൂൻ ബിലോർ എന്ന സ്ഥാനാർഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 69 പേർക്ക് പരിക്കേറ്റു.
ജൂലൈ 25ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണമുണ്ടായിരിക്കുന്നത്. 200ലേറെ വരുന്ന ജനക്കൂട്ടത്തോട് ഹാറൂൻ ബിലോർ സംസാരിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. സംഭവത്തിെൻറ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. അവാമി നാഷനൽ പാർട്ടിയുടെ പ്രമുഖ പ്രാദേശിക നേതാവായ ഹാറൂൻ ബിേലാറിനെ വധിക്കാനാണ് ആക്രമണമെന്ന് കരുതുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 2012ൽ ഇദ്ദേഹത്തിെൻറ പിതാവ് ബാഷിർ ബിലോർ സമാനമായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഖൈബർ പുഖ്തൂൻഖ്വ പ്രവിശ്യയിലെ എ.എൻ.പി നേതാക്കളെ താലിബാൻ സ്ഥിരമായി ലക്ഷ്യംവെക്കാറുണ്ട്.
തെരഞ്ഞെടുപ്പിൽ സുരക്ഷഭീഷണിയുള്ളതായി നേരത്തേ പാക് സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ശേഷം പൊതുവിൽ സമാധാനാന്തരീക്ഷം നിലനിന്ന രാജ്യത്ത് കഴിഞ്ഞ ദിവസത്തെ ആക്രമണം ആശങ്ക സൃഷ്ടി
ച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.