ധാക്ക: ഭൂമിയിൽ പിറക്കാൻ മാത്രമല്ല, മരിക്കാൻ പോലും അർഹതയില്ലാത്തവരായി റോഹിങ്ക്യൻ വംശജരുടെ പൈതങ്ങൾ. 400ലേറെ കുഞ്ഞുങ്ങളാണ് മ്യാന്മറിെൻറയും ബംഗ്ലാേദശിെൻറയും അതിർത്തിക്കുള്ളിൽ കഴിഞ്ഞ 15 ദിവസത്തിനിടെ പിറന്നുവീണത്.
തീവെപ്പും കൊള്ളയും കൊലയും അടക്കമുള്ള വംശീയാതിക്രമങ്ങളെ തുടർന്ന് മ്യാന്മറിലെ രാഖൈനിൽനിന്ന് 40,000ത്തോളം റോഹിങ്ക്യകൾ ആട്ടിയോടിക്കപ്പെട്ടപ്പോൾ കരയിലെയും കടലിലെയും ദുരിത വഴികളിൽ പിറന്നുവീഴാൻ വിധിക്കപ്പെട്ട ഇവരുടെ കുഞ്ഞുങ്ങൾക്കും മണ്ണിലിടമില്ലാതായി. രാഖൈൻ പ്രവിശ്യ ഇപ്പോൾ വിജനമായിക്കഴിഞ്ഞു. ആട്ടിപ്പായിക്കപ്പെട്ടവരിൽ ചിലർ വിവിധ ക്യാമ്പുകളിൽ എത്തിയിട്ടുെണ്ടങ്കിലും നരകതുല്യമായ അവിടത്തെ അന്തരീക്ഷത്തിൽ നവജാത ശിശുക്കളുടെയും അവരെ പെറ്റിട്ട അമ്മമാരുടെയും സ്ഥിതി അങ്ങേയറ്റം ആശങ്കജനകമാണെന്നാണ് റിപ്പോർട്ട്. രണ്ടു രാജ്യങ്ങളുടെ തിരസ്കാരങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ 25കാരി സുറയ്യ സുൽത്താൻ അടുത്തിടെ അമ്മയായവരിൽ ഒരാളാണ്. ജീവനും െകാണ്ടുള്ള പലായനത്തിനിടെ ബംഗ്ലാദേശ് ബോർഡർ ഗാർഡിെൻറ ബോട്ടിൽ ആയിരുന്നു സുറയ്യയുടെ പ്രസവം. ഒരു സാരി വലിച്ചുെകട്ടിയതിെൻറ തണലിൽ അവൾ ആയിശ എന്ന കുഞ്ഞിന് ജന്മം നൽകി. പരിക്ഷീണയും രോഗിയുമായി മാറിയ അമ്മയും കുഞ്ഞും ഒടുവിൽ എത്തിച്ചേർന്നത് നയാപറ ക്യാമ്പിൽ ആയിരുന്നു.
മതിയായ ഭക്ഷണമോ ചികിത്സയോ ഇല്ലാത്ത അഭയാർഥികൾ തിങ്ങിനിറഞ്ഞ ഇൗ ക്യാമ്പിൽ വിവരണാതീതമാണ് ഇവരുടെ ജീവിതം. ഇത്തരത്തിൽ നിരവധി അമ്മമാരും കുഞ്ഞുങ്ങളും ഇവിടെ എത്തുന്നുണ്ടെന്ന് ക്യാമ്പ് ഒാഫിസർ മുഹമ്മദ് മുഅ്മിനുൽ ഹഖ് പറയുന്നു. ഇവരുടെയൊക്കെ ആരോഗ്യ നില ഗുരുതരമാണെന്നും അദ്ദേഹം പറയുന്നു. ആവുംവിധം അവരെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇേപ്പാഴുള്ളത് തങ്ങളുടെ കഴിവിെൻറ പരിധിയിൽനിന്നും അപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു. പ്രസവത്തിനിടെ അമ്മമാർ മരണമടയുന്നു. ചിലയിടത്ത് പെറ്റിട്ട കുഞ്ഞുങ്ങൾ ജീവൻ വെടിയുന്നു.
നിസ്സഹായരായി നോക്കിനിൽക്കാനേ അവർക്ക് കഴിയുന്നുള്ളൂ. 28കാരിയായ മാസും ഭാതുരിന് മകനെ നഷ്ടമായി. കുഞ്ഞിന് കടുത്ത പനിയും നിലക്കാത്ത വിറയലും ആയിരുന്നു -അവൾ കണ്ണീർ വാർത്തു. എവിടെനിന്നെങ്കിലും സഹായം കിട്ടുമോ എന്നന്വേഷിച്ചിറങ്ങിയ മാസുമിെൻറ ഭർത്താവ് അബ്ദുൽ ഖാദർ മടങ്ങിയെത്തുേമ്പാഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. എന്നെന്നേക്കുമായി കണ്ണടക്കുന്ന കുരുന്നുകളെ സംസ്കരിക്കാൻ മതിയായ സ്ഥലസൗകര്യംപോലും ഇവിടെയില്ല. തുടർന്ന് അടുത്തുള്ള കാടിെൻറ അരികിൽ ചെറിയൊരു കുഴിമാടം ഉണ്ടാക്കി തെൻറ മൂന്നു ദിവസമായ മകനെ ആ പിതാവ് മണ്ണിട്ടുമൂടി. മറ്റൊരു സ്ത്രീക്ക് മരിച്ച മകനെ എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ഒടുവിൽ ആ കുരുന്നു ശരീരം അവർ നാഫ് നദിയിൽ ഒഴുക്കി. അഭയം തേടിയുള്ള ഒാട്ടത്തിനിടക്കാണ് തെൻറ ഭാര്യ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്നും അതിൽ ഒരു കുഞ്ഞ് അപ്പോൾതന്നെ മരിച്ചുവെന്നും മെറ്റാരാൾ സങ്കടഭരിതനായി. വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാൽ കുഞ്ഞുങ്ങൾക്ക് വേണ്ട പാൽ പോലും ഇൗ അമ്മമാരിൽ ഇല്ലെന്ന് പീപ്ൾസ് ഹെൽത്ത് കെയറിെൻറ ചീഫ് എക്സിക്യൂട്ടിവ് മൻസൂർ ഖാദിർ അഹ്മദ് പറയുന്നു. അഭയാർഥികൾ ആയി എത്തുന്ന സ്ത്രീകളും കുട്ടികളും അടിയന്തര സഹായം ആവശ്യമുള്ളവരാണെന്ന് യു.എൻ ചിൽഡ്രൻ ഏജൻസിയായ യുനിസെഫിെൻറ എക്സിക്യൂട്ടിവ് ഡയറക്ടർ ആൻറണി ലേക്ക് പറയുന്നു.
ബംഗ്ലാദേശ് -മ്യാന്മർ അതിർത്തിയിലെ സ്ഥിതി നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.