ബീജിങ്: ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് മുതിർന്ന യു.എസ് നയതന്ത്രജ്ഞ നടത്തിയ പ്രതികരണം അസംബന്ധമെന്ന് ചൈന. ദക്ഷിണ-മധ്യേഷ്യൻ കാര്യങ്ങളുടെ ചുമതലയുള്ള നയതന്ത്രജ്ഞ ആലീസ് ജി. വെൽസിെൻറ പ്രതികരണത്തിനെതിരായാണ് ചൈന രംഗത്തെത്തിയത്.ഇന്ത്യൻ അതിർത്തിയിൽ തുടർച്ചയായ കൈയേറ്റം നടത്തി തൽസ്ഥിതിയിൽ മാറ്റംവരുത്താനാണ് ചൈന ശ്രമിക്കുന്നതെന്നാണ് ആലീസ് ആരോപിച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഈ തർക്കത്തിൽ യു.എസിന് ഒന്നും ചെയ്യാനില്ലെന്നും ആലീസ് പറഞ്ഞിരുന്നു.
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ തങ്ങളുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയൻ പറഞ്ഞു. തങ്ങളുടെ അതിർത്തി സേന രാജ്യാതിർത്തിക്കുള്ളിലെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുകയും ഇന്ത്യയുടെ അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റത്തെ ശക്തമായി നേരിടുകയും ചെയ്യുന്നുണ്ട്.
ഇന്ത്യ കരാറുകൾ പാലിക്കുകയും അന്തരീക്ഷം വഷളാക്കുന്ന ഏകപക്ഷീയ നടപടികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യണം. അതിർത്തിയിൽ സമാധാനം ഉറപ്പാക്കുന്ന നടപടികൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾക്ക് നയതന്ത്ര വഴികൾ ഉണ്ടെന്നും ഇക്കാര്യത്തിൽ അമേരിക്കക്ക് ഒന്നും ചെയ്യാനില്ലെന്നും ഴാവോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.