റിയോ െഡ ജനീറോ: വടക്കുകിഴക്കൻ ബ്രസീലിലെ ഫൊർതാലെസയിൽ നിശാക്ലബിലുണ്ടായ വെടിവെപ്പിൽ 14 പേർ മരിച്ചു. ഇതിൽ രണ്ടുകുട്ടികളും നാല് സ്ത്രീകളുമുണ്ട്. 12 വയസ്സുകാരൻ ഉൾപ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫൊർതാലെസ നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന നിശാക്ലബിലേക്ക് ശനിയാഴ്ച പുലർച്ച 1.30ന് മൂന്നു വാഹനങ്ങളിൽ അക്രമിസംഘം ഇടിച്ചുകയറുകയായിരുന്നു. ഫൊറോ െഡാ ഗാഗോ ക്ലബിൽ ആയുധങ്ങൾ നിറച്ച വാഹനങ്ങളിലാണ് 15 ആക്രമികൾ എത്തിയത്. മയക്കുമരുന്ന് കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പ്രാദേശികമാധ്യമങ്ങൾ പറഞ്ഞു. എന്നാൽ, ക്ലബിലെത്തിയ നിരപരാധികളാണ് ഇരയായത്.
വെടിവെപ്പുണ്ടായതോടെ ജനങ്ങൾ പുറത്തേേക്കാടി. പലരും സമീപത്തെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഒളിച്ചു. വെടിവെപ്പ് അരമണിക്കൂർ നീണ്ടു. 12 പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.