യു.എസ്​ യു.എന്നിനു നൽകാനുള്ള ബാധ്യത തീർക്കണം-ചൈന

ബെയ്​ജിങ്​: അംഗരാജ്യങ്ങൾ ഐക്യരാഷ്​ട്രസഭക്കു(യു.എൻ) നൽകാനുള്ള ബാധ്യതകൾ തീർക്കണമെന്ന്​ ചൈന. യു.എസ്​ ആണ്​ ഏറ്റവും വലിയ കടക്കാർ. 200 കോടിയോളം ഡോളറാണ്​ അവർ യു.എന്നിനു നൽകാനുള്ളത്​. അതേസമയം, കോവിഡ്​ ദുരന്തത്തിൽ നിന്ന്​ ശ്രദ്ധതിരിക്കാനുള്ള ചൈനയുടെ മറ്റൊരു തന്ത്രമാണിതെന്നാണ്​ യു.എസി​​െൻറ പ്രതികരണം.

യു.എൻ ബജറ്റിലേക്ക്​ ഏറ്റവും കൂടുതൽ തുക സംഭാവന നൽകുന്നത്​ യു.എസ്​ ആണ്​. വാർഷിക ബജറ്റ്​ ചെലവി​​െൻറ 22 ശതമാനമാണ്​ (ഏതാണ്ട്​ 300 കോടി ഡോളർ)യു.എസ്​ നൽകുന്നത്​. സമാധാനപാലനത്തിന്​ പ്രതിവർഷം 600 കോടി ഡോളറും നൽകുന്നുണ്ട്​.

കഴിഞ്ഞവർഷം യു.എന്നിനു നൽകുന്ന തുക വെട്ടിക്കുറക്കുമെന്ന്​ ​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - China calls on US to pay its debts to the United Nations - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.