രണ്ടു വർഷത്തിൽ തകർത്തത് 31 പള്ളികൾ
െബയ്ജിങ്: പടിഞ്ഞാറൻ സിൻജ്യങ് പ്രവിശ്യയി ലെ മുസ്ലിം പള്ളികളും മതകേന്ദ്രങ്ങളും ചൈനീസ് സർക്കാർ പൊളിച്ചുനീക്കുന്നതായി റി പ്പോർട്ട്. ഉയിഗൂർ മുസ്ലിംകളുടെ മേഖലയിൽ രണ്ടു വർഷംകൊണ്ട് 31 വലിയ പള്ളികളും രണ്ട ് ആത്മീയ മന്ദിരങ്ങളും തകർത്തതായി ‘ഗാർഡിയൻ’ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മേഖലയിലെ പ്രധാന തീർഥാടനകേന്ദ്രമായ ഇമാം ആസിം മഖ്ബറയും രാജ്യത്തെതന്നെ വലിയ പള്ളികളിലൊന്നായ കാർഗിലിക് മസ്ജിദും ഇതിൽ ഉൾപ്പെടുന്നു.
ഉയിഗൂർ മുസ്ലിംകൾക്കെതിരെ ചൈനീസ് സർക്കാർ തുടരുന്ന അടിച്ചമർത്തൽ നയത്തിെൻറ പ്രത്യക്ഷ ഉദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടെപ്പടുന്നു.
മേഖലയുടെ സൂക്ഷ്മ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചാണ് പൊളിച്ചുമാറ്റപ്പെട്ട പള്ളികളുടെ കൃത്യമായ കണക്ക് ഗാർഡിയൻ ശേഖരിച്ചത്. പ്രദേശവാസികൾക്ക് തിരിച്ചറിയാൻ സാധിച്ച 91 മതകേന്ദ്രങ്ങളുടെ ചിത്രങ്ങളാണ് പഠനവിധേയമാക്കിയത്. ഇതിൽ 2016നും 2018നും ഇടയിൽ 31 പള്ളികൾ തകർക്കപ്പെട്ടതായി വ്യക്തമായി. മറ്റുപല കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകളും ദൃശ്യമാണ്. 15 പള്ളികൾ പൂർണമായും നിലംപരിശാക്കി. ചില പള്ളികളുടെ മിനാരങ്ങളും മകുടങ്ങളും പൊളിച്ചുനീക്കി. ഒമ്പതു പള്ളികൾക്ക് ആരാധനാലയത്തിെൻറ ബാഹ്യരൂപവും നഷ്ടപ്പെട്ടു. കാർഗിലിക് മസ്ജിദിനൊപ്പം ചരിത്രപ്രാധാന്യമുള്ള ഹോതാനിലെ യുതിയൻ അയ്തിക മസ്ജിദും തകർക്കപ്പെട്ടിട്ടുണ്ട്. ഒമ്പതു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ളതായിരുന്നു ഈ മസ്ജിദ്.
തകർന്നുകിടക്കുന്ന ഇമാം ആസിം മഖ്ബറയുടെ ചിത്രങ്ങൾ ഞെട്ടിക്കുന്നതും ഹൃദയഭേദകവുമാണെന്ന് നോട്ടിങ്ഹാം സർവകലാശാലയിലെ ഇസ്ലാമിക ചരിത്ര വിഭാഗത്തിലുള്ള റിയാൻ തും പറയുന്നു. പ്രധാന തീർഥാടനകേന്ദ്രമായ ജഅ്ഫർ സ്വാദിഖ് പള്ളിയും തകർക്കപ്പെട്ടിട്ടുണ്ട്. 70 കിലോമീറ്ററിലേറെ മരുഭൂമിയിൽ യാത്രചെയ്ത് എത്തേണ്ട ഈ ആരാധനകേന്ദ്രം 2018 മാർച്ചിലാണ് പൊളിച്ചുനീക്കിയത്. സമീപത്തുള്ള തീർഥാടകരുടെ വാസകേന്ദ്രവും അപ്രത്യക്ഷമായി. ചൈനയിലെ മുസ്ലിം സാംസ്കാരിക ചിഹ്നങ്ങൾ തുടച്ചുനീക്കുകയെന്ന വിശാല പദ്ധതിയുടെ ഭാഗമാണ് പള്ളി തകർക്കലെന്ന് ചരിത്ര പണ്ഡിതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.