ചൈനയിൽ അമേരിക്കൻ മാധ്യമങ്ങൾക്ക്​ നിയന്ത്രണം

ബെയ്​ജിങ്​: ചൈനയിൽ നിന്നും മൂന്നു അമേരിക്കൻ മാധ്യമങ്ങളിലെ പത്രപ്രവർത്തകരെ പുറത്താക്കാനുള്ള നടപടികൾ ആരംഭിച ്ചു. ചൈനീസ്​ മാധ്യമപ്രവർത്തകർക്ക്​ യു.എസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്​ പിന്നാ​ലെയാണ്​ നടപടി.

ന്യൂയ ോർക്ക്​ ടൈംസ്​, വാൾ സ്​ട്രീറ്റ്​ ജേർണൽ, വാഷിങ്​ടൺ പോസ്​റ്റ്​ തുടങ്ങിയ പത്രങ്ങളിലെ മാധ്യമപ്രവർത്തകരുടെ 2020ൽ കാലാവധി അവസാനിക്കുന്ന അക്രഡിറ്റേഷൻ പാസ്​ തിരികെ നൽകാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

പത്തു ദിവസത്തിനകം ഇവ തിരികെ നൽകണമെന്നും ചൈനീസ്​ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്​. എത്ര മാധ്യമപ്രവർത്തകരെ പുതിയ നടപടി ബാധിക്കുമെന്നതിൽ വ്യക്തതയില്ല. ഹോങ്​കോങ്ങിലും മറ്റും ​മാധ്യമപ്രവർത്തകർക്ക്​ നേര​ത്തെ തന്നെ വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ്​ പുതിയ നീക്കം.

യു.എസിലെ ചൈനയുടെ അഞ്ചു മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ യു.എസ്​ തീരുമാനിച്ചിരുന്നു. കോവിഡ്​ 19 ലോകമാകെ പടരുന്നതിനിടെ ചൈനയും യു.എസും തമ്മിൽ വാക്​പോര്​ രൂക്ഷമായിരുന്നു. വൈറസിനെ വുഹാനിൽ എത്തിച്ചത്​ യു.എസ്​ ആണെന്നായിരുന്നു ചൈനയുടെ ആ​രോപണം.

Tags:    
News Summary - China to expel more US journalists in escalating row over Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.