ബെയ്ജിങ്: പ്രസിഡൻറും വൈസ് പ്രസിഡൻറും രണ്ടുതവണയിൽ കൂടുതൽ തെരഞ്ഞെടുക്കപ്പെടുന്നത് വിലക്കുന്ന നിയമം റദ്ദാക്കാൻ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനമെടുത്തതോടെ ചൈന ഏകാധിപത്യത്തിലേക്കെന്ന് വ്യാപക വിമർശനം. ചൈനയിൽ തുല്യതയില്ലാത്ത അധികാരശക്തിയായി 64കാരനായ ഷി ജിങ്പിങ് വളർന്നുവരുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസം അധികാരമാറ്റത്തിെൻറ സാധ്യത അവസാനിപ്പിച്ച തീരുമാനം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചത്.
തീരുമാനത്തിന് ചൈനീസ് ജനതയുടെ അംഗീകാരവും ആശീർവാദവുമുണ്ടെന്ന് ഒൗദ്യോഗിക പത്രം േഗ്ലാബൽ ടൈംസ് ഉൾപ്പെടെ പറയുന്നുവെങ്കിലും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ എതിർശബ്ദങ്ങൾക്ക് സർക്കാർ വിലങ്ങിടുകയായിരുന്നുവെന്ന് ആരോപണമുണ്ട്. നവമാധ്യമങ്ങളിൽ വിമർശനമുൾക്കൊള്ളുന്ന പോസ്റ്റുകൾ അധികൃതർ ഞായറാഴ്ച രാത്രിയോടെ നീക്കംചെയ്തിരുന്നു. രണ്ടാംതവണ എന്ന പദം ഉപയോഗിച്ചുള്ള ഇൻറർനെറ്റ് അന്വേഷണങ്ങൾക്കും വിലങ്ങ് വീണു.
ഇതിനുപിന്നാലെ ഒൗദ്യോഗിക മാധ്യമങ്ങൾ ഉപയോഗിച്ച് ഷി ജിങ്പിങ്ങിന് അനുകൂലമായ കാമ്പയിനും സർക്കാർ ശക്തമാക്കി. പുതിയ ഭരണഘടന ഭേദഗതി പ്രസിഡൻറിന് അനന്തമായി രാജ്യം ഭരിക്കാനുള്ള അനുമതിയല്ലെന്നായിരുന്നു സർക്കാർ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.