ബെയ്ജിങ്: ചൈനീസ് എയർലൈൻസ് ഉപയോഗിക്കുന്ന ബോയിങ് സി.ഒ 737 മാക്സ് വിമാനങ്ങളുടെ സർവീസുകൾ ചൈന താത്ക്കാലി കമായി നിർത്തിവെച്ചു. ഇത്യോപ്യൻ എയർലൈൻസിെൻറ ബോയിങ് 737 മാക്സ് 8 വിമാനം ഞായറാഴ്ച തകർന്ന് വീണ് 157 പേരുടെ മരണത്തിനിടയായ സാഹചര്യത്തിലാണ് ചൈനയുടെ നടപടി.
നെയ്റോബിയിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം തകർന്ന് വീഴുകയായിരുന്നു. 2017ലാണ് ബോയിങ്ങിെൻറ പുതിയ വകഭേദമായ 737 മാക്സ് സേവനമാരംഭിച്ചത്. 737 മാക്സിെൻറ വിമാനം രണ്ടാം തവണയാണ് ഇത്തരത്തിൽ തകരുന്നത്. ഒക്ടോബറിൽ ഇന്തോനേഷ്യയുടെ ലയൺ എയർ ഉപയോഗിച്ച 737 മാക്സ് വിമാനം പറന്നുയർന്ന് 13 മിനിട്ടുകൾക്കുള്ളിൽ തകർന്ന് വീണ് 189 യാത്രക്കാർ മരിച്ചിരുന്നു.
ബോയിങ്ങിനെയും യു.എസ് ഫെഡറൽ ഏവിയേഷനേയും ബന്ധപ്പെട്ട് വിമാനത്തിെൻറ സുരക്ഷിതത്വം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ 737 മാക്സിെൻറ സേവനം പുനഃരാരംഭിക്കുകയുള്ളൂവെന്ന് ചൈനയുടെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. 96 ബോയിങ് 737 മാക്സ് ജറ്റുകളാണ് ചൈനീസ് എയർലൈൻസിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.