ബെയ്ജിങ്: ദക്ഷിണചൈനകടലിൽ ചൈന അവകാശവാദമുന്നയിക്കുന്ന തർക്കദ്വീപിനു സമീപത്തുകൂടി യു.എസ് യുദ്ധക്കപ്പൽ സഞ്ചരിച്ചതായി റിപ്പോർട്ട്. ആണവ-മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തര കൊറിയക്കെതിരായ നടപടിക്ക് യു.എസ് ചൈനയുടെ സഹകരണം തേടിയ സാഹചര്യം നിലനിൽക്കെയാണിത്. തർക്കം നിലനിൽക്കുന്ന സമുദ്രമേഖലയിൽ ചൈനയുടെ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിന് തടയിടാനുള്ള യു.എസിെൻറ ശ്രമമായിട്ടാണ് ഇൗ നീക്കത്തെ കാണുന്നത്.
എന്നാൽ, ജനുവരിയിൽ ഡോണൾഡ് ട്രംപ് പ്രസിഡൻറായി ചുമതലയേറ്റശേഷം നേരേത്ത ഉണ്ടായ സൈനികനീക്കത്തോളം പ്രകോപനപരമല്ല ഇപ്പോഴത്തേതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ദക്ഷിണചൈനകടലിൽ ചൈന നിർമിച്ച കൃത്രിമ ദ്വീപിെൻറ 12 നോട്ടിക്കൽ മൈൽ പരിധിയിൽ യു.എസിെൻറ കപ്പൽ നങ്കൂരമിട്ടതായ വാർത്ത പുറത്തുവന്നിരുന്നു. മിസൈൽ നശീകരണ ശേഷിയുള്ള ‘ചാഫീ’ എന്ന പേരിലുള്ള കപ്പൽ ആണ് ദക്ഷിണചൈന കടലിലൂടെ സഞ്ചരിച്ചത്.
യു.എസ് കപ്പലിെൻറ സാന്നിധ്യം സ്ഥിരീകരിക്കാനും അന്വേഷിക്കാനും ചൈന ഉടൻ തങ്ങളുടെ കപ്പൽ അയക്കുമെന്നും യു.എസ് കപ്പലിനോട് സമുദ്രം വിടാൻ ആവശ്യപ്പെടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുയ ചൂയിങ് അറിയിച്ചിരുന്നു. മേഖലയിലെ തങ്ങളുടെ പരമാധികാരം തടർന്നും നിലനിർത്തുമെന്നും അവർ വ്യക്തമാക്കി.
യു.എസ് പ്രസിഡൻറ് എന്ന നിലയിൽ ഡോണൾഡ് ട്രംപിെൻറ ചൈനയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രഥമ സന്ദർശനം അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്. ചൈനയുടെ അയൽരാജ്യവും ഏറ്റവും വലിയ വ്യാപാരപങ്കാളിയുമായ ഉത്തര കൊറിയക്കെതിരായ നടപടിക്ക് ചൈനക്കുമേൽ സമ്മർദം ചെലുത്തുക എന്നതും ഇൗ സന്ദർശനത്തിെൻറ ഭാഗമാണെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.