ബീജിങ്: കശ്മീർ വിഷയത്തിൽ ആശങ്കയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. തിങ്കളാഴ്ച ഇന്ത്യൻ വിദേശകാര്യമന ്ത്രി എസ്.ജയശങ്കറുമായി നടത്തിയ കൂടികാഴ്ചയിലാണ് ചൈന കശ്മീർ വിഷയം ചർച്ചയാക്കിയത്. നിലവിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കുന്ന തർക്കത്തിൽ ചൈന ആശങ്ക രേഖപ്പെടുത്തി.
ഇന്ത്യയും പാകിസ്താനും സമാധാനപരമായി പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാങ് യി പ്രത്യാശ പ്രകടിപ്പിച്ചു. കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി മേഖലയിലെ ചൈനയുടെ അവകാശങ്ങളേയും താൽപര്യങ്ങളേയും ബാധിക്കുമോയെന്നതിലെ ആശങ്കയും വാങ് യി പങ്കുവെച്ചു.
അതേസമയം, ജമ്മുകശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയാലും നിലവിലുള്ള അതിർത്തികളിലോ നിയന്ത്രണരേഖയിലോ മാറ്റമുണ്ടാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ വാങ് യിയെ അറിയിച്ചു. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.