ബെയ്ജിങ്: ചൈനയുടെ വിമാനവാഹിനിക്കപ്പല്‍ വീണ്ടും ദക്ഷിണ ചൈന കടലില്‍ സൈനികാഭ്യാസം നടത്തി. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് മറ്റ് നാവിക കപ്പലുകള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ചൈനയുടെ ആദ്യത്തെ വിമാനവാഹിനി യുദ്ധക്കപ്പലായ ലിയോണിങ് സൈനികാഭ്യാസം നടത്തിയത്.
പരിശീലനത്തില്‍ ജെ-15 യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയും പങ്കെടുത്തു. ചട്ടം ലംഘിച്ച് തായ്വാന്‍ പ്രസിഡന്‍റുമായി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയതില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന വീണ്ടും ദക്ഷിണ ചൈന കടലില്‍ സൈനികാഭ്യാസം നടത്തിയത്. കഴിഞ്ഞ ദിവസം തായ്വാന്‍െറ സമുദ്രാതിര്‍ത്തിയില്‍ ലിയോണിങ് പ്രവേശിച്ചു.
തങ്ങളുടെ ശക്തി പ്രദര്‍ശിപ്പിക്കാനുള്ള ചൈനയുടെ നീക്കമായാണ് ഇടക്കിടെ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം ദക്ഷിണ ചൈന കടലില്‍നിന്ന് യു.എസ് ഡ്രോണ്‍ ചൈന പിടിച്ചെടുത്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ പിടിച്ചെടുത്തതെന്ന് വാദിച്ച് ഒരാഴ്ചക്കു ശേഷം ചൈന അത് യു.എസിന് തിരിച്ചു നല്‍കി. അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിക്കു ശേഷം ദക്ഷിണ ചൈനകടലില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം
ശക്തമാക്കിയിരിക്കുകയാണ്. ചൈന. ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണൈ, തായ്വാന്‍ എന്നീ രാജ്യങ്ങളുടെ ദക്ഷിണ ചൈന കടലില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.