2030ഓടെ ചൈനയുടെ  ജനസംഖ്യ 145 കോടിയാവും

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ചൈനയുടെ ജനസംഖ്യ 2030ഓടെ 145 കോടിയായി വര്‍ധിക്കുമെന്ന് അധികൃതര്‍. ദേശീയ ആരോഗ്യ കുടുംബാസൂത്രണ കമീഷന്‍ ഡെപ്യൂട്ടി തലവന്‍ വാങ് പീനാണ് വിവരം പുറത്തുവിട്ടത്. 2050ഓടെ 140 കോടിയായും  ഈ നൂറ്റാണ്ടിന്‍െറ അവസാനത്തോടെ 110 കോടിയായും രാജ്യത്തെ ജനസംഖ്യ കുറയുമെന്നും അദ്ദേഹം പറഞ്ഞു.   ചൈനയില്‍ വയോധികരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്നും ഇത് തൊഴില്‍ ശക്തി കുറക്കുമെന്നും ആശങ്കയുയര്‍ന്നിരുന്നു. എന്നാല്‍, ചൈനയില്‍ നിലവില്‍ ജോലിചെയ്യുന്ന 15നും 64നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം 100 കോടിക്ക് മുകളിലാണെന്നും ഇത് മൊത്തം ജനസംഖ്യയുടെ 73 ശതമാനമാണെന്നും വാങ് അവകാശപ്പെട്ടു. 

2020ഓടെ ജോലിചെയ്യുന്നവരുടെ എണ്ണം 98.5 കോടിയും 2050ഓടെ 80 കോടിയുമായി കുറയും. യു.എസിലെയും യൂറോപ്പിലെയും വികസിത രാജ്യങ്ങളിലെ ജോലിചെയ്യുന്നവരുടെ മൊത്തം എണ്ണം ഏതാണ്ട് 73 കോടിയാണ്.  കഴിഞ്ഞ വര്‍ഷം ചൈന അവരുടെ പതിറ്റാണ്ടുകളായുള്ള ‘ഒറ്റക്കുട്ടി’ നയത്തില്‍ അയവുവരുത്തിയിരുന്നു. വയോധികരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു ഇത്. നിലവില്‍ ചൈനയില്‍ ഏതാണ്ട് 22 കോടി വയോധികരാണുള്ളത്. രണ്ടു കുട്ടി നയം നിലവില്‍വന്ന ശേഷം 2016ല്‍ 1.84 കോടി കുട്ടികളാണ് ചൈനയില്‍ ജനിച്ചത്.

Tags:    
News Summary - China's population to peak to 1.45 billion by 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.