ബെയ്ജിങ്/ന്യൂയോർക്: ഒന്നര ലക്ഷം ഡോളർ കൊടുത്താൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിക്കാമെന്ന് പരസ്യം നൽകിയ ചൈനീസ് ബാങ്കിെൻറ നടപടി വിവാദമായി. ചൈന കൺസ്ട്രക്ഷൻ ബാങ്ക് കോർപറേഷെൻറ ഷെൻസെൻ ശാഖയാണ് പരസ്യം നൽകിയത്.
അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിെൻറ മുന്നോടിയായി ട്രംപ് നടത്തുന്ന ഫണ്ട് ശേഖരണ കാമ്പയിെൻറ ഭാഗമായി ഇൗമാസം 31ന് റിപ്പബ്ലിക്കൻ പാർട്ടി ഡാളസ് വേൾഡ് ഹോട്ടലിൽ പ്രത്യേക ഡിന്നർ സംഘടിപ്പിക്കുന്നുണ്ട്. ഒന്നര ലക്ഷം ഡോളർ കൊടുത്താൽ അതിൽ പെങ്കടുത്ത് ട്രംപിനൊപ്പം ഭക്ഷണം കഴിക്കാമെന്നും പ്രസിഡൻറിനും മറ്റു പ്രമുഖർക്കുമൊപ്പം ഫോേട്ടായെടുക്കാമെന്നുമാണ് ബാങ്കിെൻറ ഒാഫർ.
ചൈനയെക്കാൾ അമേരിക്കയിലാണ് സംഭവം വിവാദമായത്. കാരണം, യു.എസ് നീതിന്യായ വകുപ്പ് നിയമപ്രകാരം രാജ്യത്തിന് പുറത്തുനിന്നുള്ളവരിൽനിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കാൻ പാടില്ല. ചൈനീസ് ബാങ്ക് അധികൃതർ റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു ഒാഫർ പ്രഖ്യാപിച്ചതെങ്കിൽ അത് ട്രംപിന് തിരിച്ചടിയാവും.
തങ്ങൾക്ക് ഇതേക്കുറിച്ച് അറിവില്ലെന്നും ബ്ലൂംബർഗ് ന്യൂസ് വാർത്ത പുറത്തുവിട്ടപ്പോഴാണ് അറിയുന്നതെന്നും വ്യക്തമാക്കിയ ട്രംപിെൻറ പ്രചാരണ ചുമതലയുള്ള റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി യു.എസ് അറ്റോണി ജനറൽ ജെഫ് സെഷൻസിന് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. 31ന് നടങ്ങുന്ന ഫണ്ട് ശേഖരണ ഡിന്നറിൽ പെങ്കടുക്കുന്ന ഒാരോരുത്തരിൽനിന്നും അര ലക്ഷം ഡോളർ വീതം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വാങ്ങിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.