‘മാത്യു’വിനു പിറകെ ഹെയ്തിയില്‍ കോളറ

ഹെയ്തി: കനത്ത നാശം വിതച്ച് ‘മാത്യു’ ചുഴലിക്കാറ്റിനു പിന്നാലെ കോളറയടക്കമുള്ള പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്ന് ഹെയ്തി. കോളറ ബാധിച്ച് 13 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 62 പേര്‍ ഗുരുതരാവസ്ഥയിലാണ്.  രോഗം പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കടുത്ത ശുദ്ധജലക്ഷാമവും വൃത്തിരാഹിത്യവുമാണ് ഹെയ്തി ജനത നേരിടുന്നത്.

10 ദശകത്തിനിടെ ആദ്യമായി ദ്വീപിന്‍െറ ദക്ഷിണ ഭാഗത്ത് താണ്ഡവമാടിയ  മാത്യു ചുഴലിക്കാറ്റില്‍ 877 പേരാണ് ജീവന്‍ വെടിഞ്ഞത്. നദികള്‍ കരകവിഞ്ഞൊഴുകി നിക്ഷേപിച്ച ചളിക്കൂനകളും നാശാവശിഷ്ടങ്ങളുടെ കൂമ്പാരവുമാണ് എങ്ങും.

Tags:    
News Summary - Cholera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.