കോവിഡ്​ 19 അന്നുമുതൽ ഇന്നുവരെ

ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ ​വൈറസ്​ ബാധിതരു​െട എണ്ണം രണ്ടുലക്ഷമായി. മരണസംഖ്യ 8,000ത്തോട്​ അടുക്കുന്നു. ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി കോവിഡ്​ 19നെ പ്രഖ്യപിച്ചു. ഇതുവരെ 166 രാജ്യങ്ങളിലും കേ​ന്ദ്രഭര ണ പ്രദേശങ്ങളിലു​ം രോഗബാധ സ്​ഥിരീകരിച്ചു​. മിക്ക രാജ്യങ്ങളും ഒറ്റപ്പെട്ടിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ് ങൾ ഊർജിതമായി നടക്കുകയുമാണ്. േകാവിഡ്​ ബാധയുടെ ഉത്​ഭവവും നാ​ൾവഴികളും നോക്കാം.

ഡിസംബർ 31 -ചൈനയിൽ വുഹാനിൽ അസാധാ രണ ന്യുമോണിയ പിടിപെട്ട വിവരം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. 11 മില്ല്യൺ ജനങ്ങളാണ്​ വുഹാനിൽ ത ിങ്ങിപാർക്കുന്നത്​. വൈറസ്​ ഏതാണെന്ന്​ കണ്ടുപിടിച്ചിട്ടില്ല.

ജനുവരി ഒന്ന്​ -വൈറസ്​ ബാധയുടെ ഉത്​ഭവകേന്ദ്രമെന്ന്​ കരുതുന്ന ഹ ുവാനനിലെ സീഫുഡ്​ മൊത്തവ്യാപാര വിപണി അടച്ചുപൂട്ടുന്നു. വൈറസ്​ ബാധിതരുടെ എണ്ണം 40 ൽ അധികമാകുന്നു.

ജനുവരി അഞ ്ച്​ - 2002 -2003 ലോകമെമ്പാടും പടർന്നുപിടിക്കുകയും 770പേരോളം മരിക്കുകയും ചെയ്​ത സാർസ്​ വൈറസിനോട്​ സാമ്യമുള്ള വൈറസ ്​ ബാധയാണെന്ന്​ ചൂണ്ടിക്കാട്ടുന്നു.

ജനുവരി ഏഴ്​ -ലോകരോഗ്യ സംഘടന വൈറസ്​ ഏതാണെന്ന്​ കണ്ടെത്തുന്നു. 2019 -nCOV എന ്ന്​ നോവൽ വൈറസിന്​ പേരിടുന്നു. കൊറോണ വൈറസ്​ കുടുംബത്തി​ൽപ്പെട്ട വൈറസാണെന്ന്​ കണ്ടെത്തുന്നു.

ജനുവരി 11 -ചൈനയിൽ ആദ്യമരണം റ ിപ്പോർട്ട്​ ചെയ്യുന്നു. സീഫുഡ്​ മാർക്കറ്റിൽ നിന്നും ഭക്ഷണസാധനങ്ങൾ വാങ്ങി കഴിച്ചതായി ശ്രദ്ധയിൽപ്പെട്ട 61കാരന ാണ്​ മരിച്ചത്​. ജനുവരി ഒമ്പതിനാണ്​ ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്​.

ജനുവരി 13 -ചൈനക്ക്​ പുറത്ത്​ ആദ്യമായി ത ായ്​ലൻഡിൽ ആദ്യ രോഗബാധ ലോകാരോഗ്യ സംഘടന റിപ്പോർട്ട്​ ചെയ്യുന്നു. വുഹാനിൽ നിന്നും മടങ്ങിയെത്തിയ സ്​ത്രീക്ക ാണ്​ വൈറസ്​ ബാധ കണ്ടെത്തിയത്.

ജനുവരി 16 -വുഹാനിൽ നിന്നും മടങ്ങിയെത്തിയ വ്യക്തിക്ക്​ രോഗബാധ കണ്ടെത്തിയതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം സ്​ഥിരീകരിക്കുന്നു.

ജനുവരി 17 -വുഹാനിൽ രണ്ടാമത്തെ മരണം സ്​ഥിരീകരിച്ചു. വുഹാനിൽന ിന്നും എത്തുന്നവരെ യു.എസിലെ മൂന്നു വിമാനത്താവളങ്ങിൽ പരിശോധനക്ക്​ വിധേയമാക്കുന്നു.

യു.എസ്​, നേപ്പാൾ, ഫ്രാൻസ്​, ആസ്​ട്രേലിയ, മലേഷ ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, വിയറ്റ്​നാം, തായ്​വാൻ എന്നിവിടങ്ങളിൽ കോവിഡ്​ ബാധ സ്​ഥിരീകരിക്കുന്നു.

ജനുവരി 20 -ചൈനയിൽ മൂന്നാമത്തെ മരണം സ്​ഥിരീകരിക്കുകയും 200ഓളം പേർക്ക്​ വൈറസ്​ ബാധ കണ്ടെത്തുകയും ചെയ്യുന്നു. വുഹാന്​ പുറമ െ ചൈനയിലെ മറ്റു നഗരങ്ങളിലേക്കും വൈറസ്​ ബാധ പടർന്നുപിടിച്ചു. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക്​ അതിവേഗം പടർന്ന ുപിടിക്കുന്ന വൈറസാണ്​ ഇതെന്ന്​ ചൈനീസ്​ ആരോഗ്യ വിദഗ്​ധർ സ്​ഥിരീകരിക്കുന്നു. ചൈനയിലെ പുതുവർഷ ആ​േഘാഷത്തിനെത് തിയവർക്കിടയിൽ ആശങ്ക പരക്കുന്നു. മറ്റു ഏഷ്യൻ രാജ്യങ്ങൾ വൈറസ്​ പടരാതിരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചൈനയിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്യുന്നു.

ജനുവരി 22 -ചൈനയിൽ മരണം 17 ​ആയി ഉയരുകയും 550 ​ഓളം പേർക്ക്​ രോഗബാധ ക​ണ്ടെത്തുകയും ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളും വുഹാനിൽനിന്നെത്തുന്നവരെ പരിശോധനക്ക്​ വിധേയമാക്കി തുടങ്ങുന്നു.

ജനുവരി 23 -വുഹാനിലെ ജനങ്ങളോട്​ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ കർശനമായി നിർദേശിക്കുന്നു. വിമാന, റെയിൽ ഗതാഗത സംവിധാനം നിർത്തലാക്കുന്നു. ജനുവരി 25ലെ ചൈനീസ്​ പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കുന്നു. ഹുബൈ പ്രവിശ്യക്ക്​ പുറമെ ആദ്യ മരണം സ്​ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നടപടി.

ജനുവരി 23 -ചൈനക്ക്​ പുറത്തേക്ക്​ വൈറസ്​ ബാധിക്കുമെന്നതിന്​ തെളിവൊന്നുമില്ലെന്ന്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ജനുവരി 24 -ചൈനയിലെ മരണനിരക്ക്​ 26 ആയി ഉയരുന്നു. 830 പേർക്ക്​ വൈറസ്​ ബാധ കണ്ടെത്തുകയും ചെയ്യുന്നു. ഹുബൈ പ്രവി​ശ്യ പൂർണമായും അടച്ചുപൂട്ടുന്നു. ഷാങ്​ഹായ്​ ഡിസ്​നിലാൻഡ്​ ഉൾപ്പെട്ട വിനോദ സഞ്ചാര മേഖലകൾ അടച്ചുപൂട്ടുന്നു. ചൈനയുടെ വൻമതിൽ ഉൾപ്പെടെ അടച്ചുപൂട്ടി.

ജനുവരി 25 -ഹുബൈയിലെ അഞ്ചോളം നഗരങ്ങളിൽ യാത്രവിലക്ക്​ ഏർപ്പെടുത്തുന്നു. ഹോങ്​കോങ്ങിൽ വൈറസ്​ ബാധ പടർന്നുപിടിക്കുന്നു.

ജനുവരി 26 -മരണസംഖ്യ 56 ആയി ഉയരുന്നു. 2000 ത്തോളം പേർക്ക്​ രോഗ ബാധ സ്​ഥിരീകരിക്കുന്നു. യു.എസ്​, തായ്​വാൻ, തായ്​ലൻഡ്​, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ വീണ്ടും രോഗം സ്​ഥിരീകരിക്കുന്നു.

ജനുവരി 27 -ചൈനയിലെ മരണം 106 ആകുന്നു. ഹുബൈ പ്രവിശ്യയിൽ മാത്രം നൂറിലധികം മരണം സ്​ഥിരീകരിക്കുന്നു. 4515 പേർക്ക്​ രോഗ ബാധ സ്​ഥിരീകരിക്കുന്നു. ഹുബൈ പ്രവിശ്യയിൽ 2714 പേരിലേക്ക്​ രോഗബാധ പടരുന്നു.

ജനുവരി 30 -ചൈനയിലെ മരണം 170 ആയി ഉയർന്നതോടെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്​ഥ പ്രഖ്യാപിക്കുന്നു്​ 7711 പേരിൽ രോഗം സ്​ഥിരീകരിക്കുകയും ചെയ്യുന്നു. ചൈനയിലെ 31 പ്രവി​ശ്യകളിൽ രോഗബാധ സ്​ഥിരീകരിക്കുന്നു. ഇന്ത്യയിലും ഫിലിപ്പീൻസിനും ആദ്യമായി ഓരോരുത്തർക്ക്​ വീതം കോവിഡ്​ ബാധ സ്​ഥിരീകരിക്കുന്നു.

ജനുവരി 31 -ചൈനയിൽ രോഗ ബാധിതരുടെ എണ്ണം 9,809 ആയി ഉയരുന്നു. റഷ്യ, സ്വീഡൻ, യു.കെ എന്നിവിടങ്ങളിൽ പുതുതായി രോഗബാധ സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി ഒന്ന്​ -ചൈനയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 259 ആകു​ന്നു. രോഗബാധിതരുടെ എണ്ണം 11,791 ആകുന്നു.
ആസ്​ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ, സിംഗപ്പൂർ, യു.എസ്​, യു.എ.ഇ, വിയറ്റ്​നാം എന്നിവിടങ്ങളിൽ പുതുതായി രോഗബാധ സ്​ഥിരീകരിക്കുന്നു.

ഫെ​ബ്രുവരി രണ്ട്​ -ചൈനക്ക്​ പുറത്ത്​ ആദ്യ മരണം സ്​ഥിരീകരിക്കുന്നു. വുഹാനിൽ നിന്നും ഫിലിപ്പീൻസിൽ എത്തിയ വ്യക്തിയാണ്​ മരിക്കുന്നത്​. ചൈനയിലെ മരണം 304 ആകുകയും 14,380 പേർക്ക്​ രോഗ ബാധ സ്​ഥിരീകരിക്കുകയും ചെയ്യുന്നു.

ഫെബ്രുവരി മൂന്ന്​ -ചൈനയിൽ ഒറ്റദിവസം 57 പേർക്ക്​ പുതുതായി രോഗബാധ കണ്ടെത്തുന്നു. മരണസംഖ്യ 361 ആകുന്നു. ആഗോള തലത്തിൽ 17,205 പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി നാല്​ -ചൈനയിലെ മരണനിരക്ക്​ 425 ആയി ഉയരുകയും 20,438 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്യുന്നു. ഹോങ്​കോങ്ങിൽ ആദ്യ മരണം റിപ്പോർട്ട്​ ചെയ്യുന്നു. ആഗോള മരണം 427 ആയി ഉയരുന്നു. ബെൽജിയത്തിൽ ആദ്യമായി രോഗബാധ സ്​ഥിരീകരിക്കുന്നു. വുഹാനിൽ നിന്നും മടങ്ങിയെത്തിയ വ്യകതിക്കാണ്​ രോഗ ബാധ കണ്ടെത്തുന്നത്​.

ഫെബ്രുവരി അഞ്ച്​ -​കൊറോണ ​ൈവറസിന്​ പ്ര​േത്യക ചികിത്സ ഇല്ലെന്ന്​ വിശദമാക്കിയതിനെ തുടർന്ന്​ പൗരന്മാരെ ചൈനയിൽനിന്നും യു.എസിലേക്ക്​ മടക്കിയെത്തിക്കുന്നു. ചൈനയിൽ മരണസംഖ്യ 490 ആയി ഉയരുന്നു. 24,324 പേർക്ക്​ രോഗബാധ കണ്ടെത്തുന്നു.

ഫെബ്രുവരി ആറ്​ -ചൈനയിലെ മരണം 563 ആയി ഉയരുന്നു. 28,000ത്തിൽ അധികംപേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നു. യൂറോപ്പിൽ രോഗം ബാധിച്ചവരുടെ എണ്ണം 30 ആയി ഉയരുന്നു.

ഫെബ്രുവരി ഏഴ്​ -കൊറോണ ബാധയെക്കുറിച്ച്​ ആദ്യം മുന്നറിയിപ്പ്​ നൽകിയ ​ചൈനീസ്​ ഡോക്​ടർ ലീ വെൻലിയാങ്​ വൈറസ്​ ബാധയെ തുടർന്ന്​ മരിക്കുന്നു. വീട്ടു നിരീക്ഷണം ലംഘിക്കുന്നവ​രെ ജയിലിൽ ശിക്ഷ വിധിക്കാൻ ഹോങ്​ കോങ് നിയമം കൊണ്ടുവരുന്നു. ചൈനയിലെ മരണം 636 ആയി ഉയരുന്നു. 31,161 പേർക്ക്​ രോഗബാധ സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി എട്ട്​ -വുഹാനിൽ യു.എസ്​ പൗരൻ വൈറസ്​ ബാധയെ തുടർന്ന്​ മരിക്കുന്നു. ​ജപ്പാൻ പൗരനും വുഹാനിലെ ആശുപത്രിയിൽ കൊറോണ ബാധിച്ച്​ മരിച്ചതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ചൈനയിൽ മരണം 722 കടന്നു. 34,546 പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി ഒമ്പത്​ -2002 ലെ സാർസ് ​വൈറസ് ബാധയെക്കാൾ കൂടുതൽ വൈറസ്​ ബാധിച്ചതായി സ്​ഥിരീകരിക്കുന്നു. 811 പേർ മരിക്കുയും 37,198 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തതോടെയാണ്​ ഇത്​.
ലോകാരോഗ്യ സംഘടനയിൽനിന്നും പ്രത്യേക അന്വേഷണ സംഘം ചൈനയിൽ എത്തുന്നു.

ഫെബ്രുവരി 10 -ചൈനയിലെ മരണം 908 ആയി ഉയരുന്നു. 40,701 പേർക്ക്​ രോഗബാധ സ്​ഥിരീകരിക്കുന്നു. അന്നേദിവസം ചൈനയിൽ 97 മരണം സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി 11-പുതിയ വൈറസിനെ ലോക​ാരോഗ്യ സംഘടന 'കോവിഡ്​ 19' എന്ന പേരിട്ട്​ വിളിക്കുന്നു. ചൈനയിലെ മരണം 1000 കടന്ന്​ 1016ൽ എത്തുന്നു. രോഗബാധിതരുടെ എണ്ണം 42,638 ആയി ഉയരുന്നു.

ഫെബ്രുവരി 12 -യോകോഹോമയിലെത്തിയ ഡയമണ്ട്​ പ്രിൻസസ്​ യാത്രകപ്പലിലെ 175 പേർക്ക്​ കോവിഡ്​ ബാധ കണ്ടെത്തിയതായി ജപ്പാനീസ്​ ആരോഗ്യമന്ത്രാലയം സ്​ഥിരീകരിക്കുന്നു. ചൈനയിലെ മരണം 1,113 ഉം ​േരാഗബാധിതരുടെ എണ്ണം 44,653 ആയും ഉയരുന്നു.

ഫെബ്രുവരി 13 -വിദേശത്തുനിന്നും എത്തുവർക്ക്​ ഒരു മാസം നീണ്ട വീട്ടുനിരീക്ഷണം ഉത്തരകൊറിയ ഏർപ്പെടുത്തുന്നു. ചൈനയിൽ മരിച്ചവരുടെ എണ്ണം 1300 ആയി ഉയരുന്നു. 60000 ​േപർക്ക്​ രോഗബാധ കണ്ടെത്തുന്നു. ജപ്പാനിൽ ആദ്യമരണം സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി 14 -ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈജിപ്​തിൽ ആദ്യമായി രോഗബാധ സ്​ഥിരീകരിക്കുന്നു. വൈറസ്​ ബാധ​യെ തുടർന്ന്​ ഫ്രാൻസിലും യൂറോപ്പിലും ആദ്യ മരണം സ്​ഥിരീകരിക്കുന്നു. ചൈനയിൽ 140 മരണം കൂടി സ്​ഥിരീകരിച്ച്​ മരിച്ചവര​ുടെ എണ്ണം 1400 ആയി ഉയരുന്നു.

ഫെബ്രുവരി 15 -ചൈനയിൽ മരിച്ചവരുടെ എണ്ണം 1500 ആയി ഉയരുന്നു. 66,492 പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി 16 -തായ്​വാനിൽ ആദ്യ മരണം സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി 17 -ചൈനയിലെ മരണം 1770 ആയി ഉയരുന്നു. 70548 പേർക്ക്​ രോഗബാധ സ്​ഥിരീകരിക്കുന്നു.
ഡയമണ്ട്​ ക്രൂയിസ്​ കപ്പലിലെ 99 പേർക്ക്​ പുതുതായി രോഗ ബാധ കണ്ടെത്തുന്നു.

ഫെബ്രുവരി 18 -ചൈനയിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ജനുവരിക്ക്​ ശേഷം ആദ്യമായി 2000ത്തിൽ താഴെ പോകുന്നു. 72,436 ​േപർക്ക്​ രോഗബാധ സ്​ഥിരീകരിക്കുകയും 1868 ആയി മരണസംഖ്യ ഉയരുകയും ചെയ്​തു. ഫെബ്രുവരി 20 വരെ ചൈനീസ്​ പൗരന്മാർക്ക്​ റഷ്യയിലേക്ക്​ എത്താൻ വിലക്ക്​ ഏർപ്പെടുത്തുന്നു.

ഫെബ്രുവരി 19 -ഇറാനിൽ ​കോവിഡ്​ ബാധിച്ച്​ രണ്ടുപേർ മരിക്കുന്നു.

ഫെബ്രുവരി 20 -ദക്ഷിണ കൊറിയയിൽ ആദ്യ മരണം സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി 21 -ദക്ഷിണ കൊറിയയിൽ രണ്ടാമത്തെ മരണം റിപ്പോർട്ട്​ ചെയ്യുകയും 100 പേർക്ക്​ പുതുതായി രോഗബാധ കണ്ടെത്തുകയും ചെയ്യുന്നു. ഇസ്രയേലിൽ ആദ്യമായി രോഗബാധ സ്​ഥിരീകരിക്കുന്നു. ഇറ്റലിയിൽ മുന്നു​േപർക്ക്​ പുതുതായി രോഗം സ്​ഥിരീകരിക്കുകയും രോഗബാധിതരുടെ എണ്ണം ആറായി ഉയരുകയും ചെയ്യുന്നു.

ഫെബ്രുവരി 22 -ദക്ഷിണ കൊറിയയിൽ ഒരു ദിവസം മാത്രം 229 പേർക്ക്​ രോഗബാധ സ്​ഥിരീകരിക്കുന്നു. ഇറ്റലിയിൽ ആദ്യ രണ്ടുമരണം സ്​ഥിരീകരിക്കുന്നു. ഇറാനിൽ അഞ്ചാമത്തെ മരണവും സ്​ഥിരീകരിക്കുന്നു. പുതുതായി പത്തോളം പേർക്ക്​ ഇറാനിൽ രോഗബാധ കണ്ടെത്തുന്നു. ചൈനയിൽ രോഗ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു.

ഫെബ്രുവരി 23 -മിക്ക രാജ്യങ്ങളും അതിർത്തികൾ അടച്ചിടുന്ന​ു. പുതുതായി രോഗം ബാധിക്കുന്നവരുടെയും ഏറ്റവുമധികം പേർ മരിക്കുന്നതും ഇറാനിലാകുന്നു.

ഫെബ്രുവരി 24 -കുവൈത്ത്​, ബഹ്​റൈൻ, ഇറാഖ്​, അഫ്​ഗാനിസ്​താൻ, ഒമാൻ എന്നിവിടങ്ങളിൽ ആദ്യമായി രോഗബാധ സ്​ഥിരീകരിക്കുന്നു. ദക്ഷിണ കൊറിയയിൽ രോഗബാധിതരുടെ എണ്ണം 833ആയി ഉയരുന്നു. ചൈനയിൽ വൈറസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 2595 ആകുകയും 77,262 പേർക്ക്​ രോഗബാധ സ്​ഥിരീകരിക്കുകയും ചെയ്യുന്നു. ഇറ്റലിയിൽ ഏഴാമത്തെ മരണം റിപ്പോർട്ട്​ ചെയ്യുന്നു.

ഫെബ്രുവരി 25 -ഇറാനിലെ ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്ക്​ രോഗബാധ കണ്ടെത്തുന്നു. ഇറാനിലെ രോഗബാധിതരുടെ എണ്ണം 95ലേക്കെത്തുകയും മരണസംഖ്യ 15 ആകുകയും ചെയ്യുന്നു. ദക്ഷിണ കൊറിയയിൽ 977 പേർക്കും ഇറ്റലിയിൽ 229 പേർക്കും ​വൈറസ്​ ബാധ സ്​ഥിരീകരിച്ചു.

ഫെബ്രുവരി 26 -ലോകമെമ്പാടും വൈറസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 2800 ആകുന്നു 80,000 പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നു. നോർവെ, റൊമാനിയ, ഗ്രീസ്​, ജോർജിയ, പാകിസ്​താൻ, നോർത്ത്​ മാസിഡോനിയ, ബ്രസീൽ എന്നിവിടങ്ങളിൽ ആദ്യമായി രോഗബാധ സ്​ഥിരീകരിക്കുന്നു.

ഫെബ്രുവരി 27 -എസ്​തോനിയ, ഡെൻമാർക്ക്​, നോർത്തേൺ അയർലൻഡ്​, നെതർലൻഡ്​ എന്നിവിടങ്ങളിൽ ആദ്യമായി രോഗം സ്​ഥിരീകരിക്കുന്നു. ലോക​െമമ്പാടും 82,000പേർക്ക്​ രോഗബാധ സ്​ഥിരീകരിക്കുന്നു. ഇറ്റലിയിൽ രോഗ ബാധിതരുടെ എണ്ണം 650 ആയി ഉയർന്നു. മൂന്നുപേർ കൂടി മരിച്ചതോ​െട ഇറ്റലിയിലെ മരണസംഖ്യ 17 ആകുന്നു.

ഫെബ്രുവരി 28 -ലുതിയാനയിലും വെയ്​ൽസിലും ആദ്യമായി രോഗബാധ റി​പ്പോർട്ട്​ ​െചയ്​തു. നെതർലൻഡിലും ജോർജിയയിലും രണ്ടാമത്തെയാൾക്ക്​ രോഗബാധ സ്​ഥിരീകരിച്ചു.

ഫെബ്രുവരി 29 -ദക്ഷിണകൊറിയയിൽ ആദ്യമായി ഒരു ദിവസം 813 പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നു. രോഗബാധിതരുടെ എണ്ണം 3150 ആകുകയും 17 മരണം റിപ്പോർട്ട്​ ചെയ്യുകയും ചെയ്യുന്നു. ഇറാനിൽ 388 പേർക്ക്​ രോഗം സ്​ഥിരീകരിച്ച്​ രോഗബാധിതരുടെ എണ്ണം 593 ആയി 24 മണിക്കൂറിനുള്ളിൽ ഉയരുന്നു. മരണസംഖ്യ 43 ആകുന്നു. ഖത്തറിൽ ആദ്യമായി രോഗബാധ കണ്ടെത്തുന്നു.

മാർച്ച്​ രണ്ട്​ -സൗദി അറേബ്യയിൽ ആദ്യമായി രോഗബാധ സ്​ഥിരീകരിച്ചു. ഇറാനിൽനിന്നുമെത്തിയ വ്യക്തിക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. തുണീഷ്യയിലും ജോർദനിലും ​ആദ്യമായി രോഗബാധ ​കണ്ടെത്തുന്നു.

മാർച്ച്​ മൂന്ന്​ -ഇറ്റലിയിലും ഇറാനിലും മരണസംഖ്യ 77 ആകുന്നു.

മാർച്ച്​ ഏഴ്​ -കൊറോണ വൈറസ്​ ബാധയെ തുടർന്ന്​ 3500 ​േപർ മരിക്കുന്നു. 1,02,000 പേർക്ക്​ രോഗം ബാധിക്കുന്നു. ചൈനയിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. 99 പേർക്ക്​ മാത്രം​ ഒരു ദിവസം രോഗം സ്​ഥിരീകരിക്കുന്നു.
അതേസമയം ഇറാനിൽ 4747 പേർക്ക്​ രോഗം ബാധിക്കുകയും 124 മരണം റി​േപ്പാർട്ട്​ ​െചയ്യുകയും ചെയ്യുന്നു.

മാർച്ച്​ എട്ട്​ -റിയാദിലെ സ്​കൂളുകൾക്കും സർവകലാശാലകൾക്കും അവധി നൽകുന്നു. ഇറ്റലിയിലെ ജനങ്ങൾക്ക്​ കർശന വീട്ടു നിരീക്ഷണം ഏർപ്പെടുത്തുന്നു.

മാർച്ച്​ ഒമ്പത്​ -ഇറാനിലെ 7000തടവുകാരെ വിട്ടയക്കുന്നു. ജർമനിയി​ൽ ആദ്യ രണ്ടുമരണം സ്​ഥിരീകരിക്കുന്നു. രോഗബാധിതരുടെ എണ്ണം 1100ആകുന്നു.

മാർച്ച്​ 10 -ഇറാനിലും ഇറ്റലിയിലും ഒരു ദിവസത്തെ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തുന്നു. ഇറാനിൽ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിക്കുന്നു. ഇറ്റലിയിൽ 168 പേരും. ലെബനനിലും മൊറോക്കോയിലും ആദ്യ മരണം സ്​ഥിരീകരിക്കുന്നു. ​കോ​ങ്കോ, പനാമ, മംഗോളിയ എന്നിവിടങ്ങളിൽ ആദ്യമായി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിക്കുന്നു.

മാർച്ച്​ 11 -ലോക​ാരോഗ്യ സംഘടന കോവിഡ്​ 19നെ മഹാമാരിയായി ​പ്രഖ്യാപിക്കുന്നു. തുർക്കി,​ ഐവറി, ഹോണ്ടൂറാസ്​, ബൊളീവിയ എന്നിവിടങ്ങളിൽ രോഗബാധ ആദ്യമായി സ്​ഥിരീകരിക്കുന്നു. ഖത്തറിൽ ഒരു ​ദിവസത്തെ രോഗ ബാധിതരുടെ എണ്ണം 24 ൽനിന്നും 262 ആയി ഉയരുന്നു.

മാർച്ച്​ 12 -ലോകമെമ്പാടും കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 4600 ആയി. 1,26,100 പേർക്ക്​ രോഗബാധ സ്​ഥിരീകരിച്ചു.

മാർച്ച്​ 15 -സ്​പെയിനിൽ 24 മണിക്കൂറിനുള്ളിൽ 2000 പേർക്ക്​ പുതുതായി രോഗം ബാധിച്ചതായും 100 മരണം സ്​ഥിരീകരിച്ചതായും അറിയിക്കുന്നു. കസാകിസ്​താൻ, ഫിലിപ്പീൻസ്​, ആസ്​ട്രിയ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു.

മാർച്ച്​ 16 -തുർക്കിയിലും പാകിസ്താനിലും കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നു. ഇറാനിൽ രോഗബാധിതരുടെ എണ്ണം 14,991ആയി ഉയരുന്നു. 853 ​പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്യുന്നു. ഗൾഫ്​ രാജ്യങ്ങളിൽ ബഹ്​റൈനിൽ ആദ്യ മരണം സ്​ഥിരീകരിക്കുന്നു. സൊമാലിയയിൽ ആദ്യമായി രോഗബാധ സ്​ഥിരീകരിക്കുന്നു. ചിലി ഗ്വാട്ടിമാല എന്നീ രാജ്യങ്ങളുടെ അതിർത്തികൾ അടച്ചിടുന്നു.

മാർച്ച്​ 17 -ഇറ്റലിയിൽ 354 പേർ 24 മണിക്കൂറിനുള്ളിൽ മരിക്കുന്നു. രോഗബാധിതരുടെ എണ്ണം 2503 ആകുന്നു.

മാർച്ച്​ 18 -ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 148 ആയി ഉയർന്നു. ലോകമെമ്പാടും 1,98,965പേർക്ക്​ രോഗബാധ സ്​ഥിരീകരിക്കുന്നു. 7991 പേർ ഇതുവരെ മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.