കോവിഡ്​ ബാധിതർ 24 ലക്ഷം കടന്നു; യു.എസിൽ മരണം 40,000ത്തിലേറെ

ബെയ്​ജിങ്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 24,07,340 ആയി. 1,65,069 പേരാണ്​ കോവിഡ്​ മൂലം മരിച്ചത്​. 6,25,128 പേർ രോഗ മുക്ത രായി. നിലവിൽ 16,17,143 പേരാണ്​ ചികിത്സയിലുള്ളത്​.

കോവിഡ് വൈറസ്​ ബാധ​ ഭീകരമാം വിധം പിടിച്ചുലച്ച യു.എസിലാണ് വൈറസ്​ ബാധ​ ഏറ്റവും കൂടുതൽ. 7,64,265 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടതിൽ 71,012 പേർ രോഗമുക്തരായപ്പോൾ 40,565 പേർ മരണത്തിന്​ കീഴടങ്ങി. 6,52,688 പേരാണ്​ നിലവിൽ യു.എസിൽ ചികിത്സയിലുള്ളത്​.

സ്​പെയിനിൽ രോഗബാധിതരുടെ എണ്ണം രണ്ട്​ ലക്ഷത്തോടടുക്കുകയാണ്​. 198,674​ പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തത്​. 20,453 പേർ മരിച്ചു. 100,864 ആളുകളാണ്​ നിലവിൽ കോവിഡ്​ ബാധിതരായുള്ളത്​.

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 17,615 ആയി ഉയർന്നു. രാജ്യത്ത്​ 14,202 പേരാണ്​ ചികിത്സയിലുള്ളത്​. 2,854 പേർ രോഗമുക്തരായപ്പോൾ 559 പേർ മരണത്തിന്​ കീ​ഴടങ്ങി.

Tags:    
News Summary - covid 19cases beyond 24 lakh in the world -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.