കാബൂൾ: അഫ്ഗാനിസ്താനിൽ രണ്ട് പള്ളികളിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ 68 പേർ കൊല്ലപ്പെട്ടു. കാബൂളിലെ ശിയ പള്ളിയിലും ഘോർ പ്രവിശ്യയിലെ സുന്നി പള്ളിയിലുമാണ് ആക്രമണമുണ്ടായത്. ദാസ്തെ ബർശി മേഖലയിലെ ഇമാം സമാൻ പള്ളിയിൽ വെള്ളിയാഴ്ച രാത്രി പ്രാർഥനക്ക് ഒത്തുകൂടിയവർക്കുനേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഇയാൾ ചാവേറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ 35 പേർ കൊല്ലപ്പെടുകയും 45ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹസാര ശിയ വിഭാഗത്തിൽപ്പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. സുന്നി പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തായിരുന്നു ബോംബ് സ്ഫോടനം. ഇവിടെ 33 പേർ കൊല്ലപ്പെട്ടു. മുൻ പ്രദേശിക കമാൻഡറായ അബ്ദുൾ അഹദിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ പല ഭാഗങ്ങളിൽ താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 130ഒാളം േപർ കൊല്ലപ്പെട്ടിരുന്നു. ആഗസ്റ്റിലും സെപ്റ്റംബറിലും കാബൂളിലെ രണ്ട് പള്ളികൾക്കു നേരെ ആക്രമണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.