കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെട്ടു. 101 പേർക്ക് പരിക് കുണ്ട്. സബൂൽ പ്രവിശ്യയുടെ തലസ്ഥാനമായ ഖലാത്ത് നഗരത്തിലുണ്ടായ കാർബോംബ് സ്ഫോട നത്തിൽ 20 പേർ കൊല്ലപ്പെട്ടതായി സബുൽ ഗവർണർ റഹ്മത്തുല്ല യർമൽ അറിയിച്ചു. 95 പേർക്ക് പരിക്കേറ്റു.
രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് താലിബാൻ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊട്ടടുത്തുള്ള ഖലാത്ത് ആശുപത്രി െകട്ടിടം പൂർണമായി തകർന്നു.
സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ആശുപത്രിക്ക് പുറത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഡോക്ടർമാരും രോഗികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ, കുട്ടികൾ, രോഗികൾ അടക്കമുള്ളവർക്കാണ് ഗുരുതര പരിക്കേറ്റത്. ചെറിയ ട്രക്കിൽ വലിയ അളവിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദേശീയ സുരക്ഷ ആസ്ഥാനത്തിന് നേരെയായിരുന്നു ആക്രമണമെന്ന് താലിബാൻ വക്താവ് ഖാരി യൂസുഫ് അഹ്മദി അറിയിച്ചു. പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്ന അഫ്ഗാൻ സർക്കാറിനെതിരെ ആക്രമണം ശക്തമാക്കുമെന്ന താലിബാെൻറ മുന്നറിയിപ്പിനിടയിലാണ് ആക്രമണം.
നങ്കഹാർ പ്രവിശ്യയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. ഐ.എസ് ഭീകരരെ ലക്ഷ്യമിട്ട് അർധരാത്രിയിൽ സുരക്ഷ സേന നടത്തിയ ആക്രമണം ലക്ഷ്യം തെറ്റി സാധാരണക്കാർക്ക് നേരെ പതിക്കുകയായിരുന്നെന്ന് നങ്കഹാർ പൊലീസ് വക്താവ് മുബാരിസ് അത്തൽ പറഞ്ഞു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായും ആറു പേർക്ക് പരിക്കേറ്റതായും ജില്ല ഗവർണർ ശംസുൽ ഹഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.