തെഹ്റാൻ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ 52 ലക്ഷ്യസ്ഥാന പരാമർശത്തിനെ തിരെ ഉരുളക്ക് ഉപ്പേരിയുമായി ഇറാനിയൻ പ്രസിഡൻറ് ഹസ്സൻ റൂഹാനി. അമേരിക്കക്ക് എതിരെ തിരിഞ്ഞാൽ ഇറാനിലെ ചരിത്രപ്രധാനമായ 52 കേന്ദ്രങ്ങൾ തകർക്കുെമന്നായിരുന്നു ട്രംപിെൻറ ഭീഷണി. 1979ൽ ഇറാൻ തടവിലിട്ട 52 അമേരിക്കൻ സൈനികരുടെ എണ്ണം അനുസ്മരിച്ചാണ് ട്രംപിെൻറ പ്രതികരണം.
യാത്രാവിമാനം തകർത്ത് അമേരിക്കൻ നാവികസേന 290 േപരെ കൊന്നുതള്ളിയതുകൂടി ഓർക്കണം. 52 ഓർക്കുന്നവർ 290കൂടി ഓർക്കണം. ഇറാനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട -ഹസ്സൻ റൂഹാനി ട്വീറ്റ് ചെയ്തു. 1982ൽ 290 പേരുള്ള യാത്രാവിമാനം അമേരിക്കൻ നാവികസേന ആക്രമിച്ച് തകർത്തതാണ് റൂഹാനി ട്രംപിനെ ഓർമിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.