‘അ​ന്ന്​ 78,000​ പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്​ ചൈ​ന സമ്മതിക്കില്ല’

ബ​ർ​ലി​ൻ: 2008 മേ​യ്​ 12ന്​ ​ചൈ​ന​യി​ലെ സി​ക്വാ​ൻ പ്ര​വി​ശ്യ​യി​ൽ 87,000ത്തോ​ളം പേ​രു​ടെ ജീ​വ​നെ​ടു​ത്ത മ​ഹാ ഭൂ​ക​മ്പ​ത്തി​ന്​ 10 ആ​ണ്ട്​ തി​ക​യു​േ​മ്പാ​ഴും സ​ർ​ക്കാ​ർ അ​നാ​സ്​​ഥ ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യി ചൈ​നീ​സ്​ വി​മ​ത​ൻ ​എ​യ്​ വെ​യ്​​വെ​യ്. സം​ഭ​വ​ത്തി​​​െൻറ വി​ശ​ദാം​ശ​ങ്ങ​ളും ദു​ര​ന്ത​ത്തി​​​െൻറ വ്യാ​പ്​​തി​യും ഇ​നി​യും പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല.

7000 സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ നി​ലം​പൊ​ത്തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ അ​ന്ന്​ മ​രി​ച്ച​ത്. കെ​ട്ടി​ട നി​ർ​മാ​ണം അ​ഴി​മ​തി​യി​ൽ കു​ളി​ച്ച​പ്പോ​ൾ പി​ഞ്ചു​മ​ക്ക​ളു​ടെ ജീ​വ​ൻ കു​രു​തി കൊ​ട​ു​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന്​ വെ​യ്​​വെ​യ്​ പ​റ​ഞ്ഞു. സ്​​കൂ​ളു​ക​ൾ ത​ക​ർ​ന്ന്​ 5335 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചെ​ന്ന്​ ഏ​റെ വൈ​കി 2009ൽ ​ശു​ഷ്​​ക​മാ​യ ക​ണ​ക്കു​മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട​ത്. സ്​​കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണ​ത്തി​ന്​ സ​മി​തി​യെ വെ​ക്കു​മെ​ന്ന്​ വാ​ഗ്​​ദാ​ന​മു​​ണ്ടാ​യെ​ങ്കി​ലും എ​ങ്ങു​മെ​ത്തി​യി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Earthquake In china -world News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.