ടോേക്യാ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒമ്പതു വയസ്സുകാരിയടക്കം മൂന്നുപേർ മരിച്ചു. 200ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.1 വരെ രേഖപ്പെടുത്തിയ ഭൂചലനം. സ്കൂളിെൻറ ചുവർ ദേഹത്ത് വീണാണ് വിദ്യാർഥിനി മരിച്ചത്. കെട്ടിടത്തിെൻറ ഭിത്തി തകർന്നുവീണ് 80കാരനും ബുക്ക് ഷെൽഫ് മറിഞ്ഞുവീണ് 84കാരനുമാണ് മരിച്ച മറ്റു രണ്ടുപേർ. സൂനാമി സാധ്യതയില്ലെന്നും ആണവനിലയങ്ങൾക്ക് ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.
നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി ബന്ധം നഷ്ടമാവുകയും ചെയ്തു. രാജ്യത്ത് രണ്ടു ലക്ഷത്തോളം പേർ ഇരുട്ടിലാണെന്നാണ് റിപ്പോർട്ട്. ബുള്ളറ്റ് ട്രെയിനുകളും 80ലധികം വിമാന സർവിസുകളും റദ്ദാക്കി. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ സ്ഥിതിയും ദയനീയമാണ്. 2011 മാർച്ചിൽ പസഫിക് സമുദ്രത്തിലെ അതിശക്തമായ ഭൂചലനത്തിനു പിന്നാലെയുണ്ടായ സൂനാമിയിൽ ജപ്പാനിൽ ആയിരങ്ങൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.