താലിബാൻ ആക്രമണം; അഫ്ഗാനിസ്താനിൽ 11 പേർ കൊല്ലപ്പെട്ടു

കാബൂൾ: വടക്ക്-പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹോട്ടലിൽ ഭീകരസംഘടനയായ താലിബാൻ നടത്തിയ ആക്രമണത്തിൽ സുരക്ഷാ സേനയിലെ എ ട്ട് അംഗങ്ങൾ ഉൾപ്പടെ 11 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.

പ്ര ാദേശിക സമയം ഉച്ചയ്ക്ക് 12.30ഓടെയാണ് ആക്രമണമുണ്ടായത്. ക്വാല ഇ നാവിലെ ഹോട്ടലിലേക്ക് ഇരച്ചുകയറിയ ഭീകരർ സേനാംഗങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. ഏഴ് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരെ വധിച്ചതായും രണ്ടുപേരെ പിടികൂടിയതായും അഫ്ഗാൻ ആഭ്യന്ത്ര മന്ത്രാലയ വക്താവ് നുസ്രത് റഹിമി പറഞ്ഞു.

താലിബാനും അഫ്ഗാൻ സർക്കാറും തമ്മിൽ സമാധാന സന്ധിസംഭാഷണം തുടരുന്നതിനിടെയാണ് ആക്രമണം.

Tags:    
News Summary - eleven people killed in afghan hotel attack by thaliban -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.