തു​ർ​ക്കി​ക്ക്​ അം​ഗ​ത്വം ന​ൽ​കി​യാ​ൽ  ഇ.​യു പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​  പ​രി​ഹാ​ര​മാ​കും –ഉ​ർ​ദു​ഗാ​ൻ

അ​ങ്കാ​റ: തു​ർ​ക്കി​ക്ക്​ അം​ഗ​ത്വം ന​ൽ​കി​യാ​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മാ​വു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ. 1987ലാ​ണ്​ അം​ഗ​ത്വ​ത്തി​നാ​യി തു​ർ​ക്കി  ഇ.​യു​വി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. 2005 മു​ത​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച തു​ട​ങ്ങു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഇ​പ്പോ​ൾ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ  റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​തോ​ടെ ക​ല​ഹ​ത്തി​​െൻറ വ​ക്കി​ലെ​ത്തു​ക​യും ചെ​യ്​​തു.

‘‘തു​ർ​ക്കി​യി​ല്ലാ​ത്ത യൂ​റോ​പ്പ്​​​ ഒ​റ്റ​പ്പെ​ട്ടു​പോ​കും.  എ​ന്നാ​ൽ, തു​ർ​ക്കി​ക്ക്​ ഒ​രി​ക്ക​ലും യൂ​റോ​പ്പി​​െൻറ ആ​വ​ശ്യ​മി​ല്ല’’ -അ​ങ്കാ​റ​യി​ൽ  ഒ​രു പ​രി​പാ​ടി​ക്കി​ടെ ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു. യൂ​റോ​പ്പി​നെ ഇ​ല്ലാ​താ​ക്കു​ന്ന​ത്​ അ​വ​രു​ടെ​ത​ന്നെ കാ​ല​ഹ​ര​ണ​പ്പെ​ട്ട ത​ത്ത്വ​ങ്ങ​ളാ​ണ്. അ​വ​രു​ടെ ഭാ​വി ഇ​രു​ള​ട​ഞ്ഞി​രി​ക്കു​ന്നു. ഭ​യ​മാ​ണി​പ്പോ​ൾ യൂ​റോ​പ്പി​നെ   ഭ​രി​ക്കു​ന്ന​ത്. ഒ​പ്പം നി​യോ​നാ​സി പാ​ർ​ട്ടി​ക​ളു​ടെ ഉ​ദ​യ​വു​മെ​ന്ന്​ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തീ​വ്ര​വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ളു​ടെ വി​ജ​യം ചൂ​ണ്ടി​ക്കാ​ട്ടി  ഉ​ർ​ദു​ഗാ​ൻ സൂ​ചി​പ്പി​ച്ചു. 

തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന​ത്​ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന്​ ഇ.​യു കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ക​യാ​ണ്​​ ഇ.​യു  രാ​ജ്യ​ങ്ങ​ളെ​ന്നാ​യി​രു​ന്നു തു​ർ​ക്കി​യു​ടെ ആ​രോ​പ​ണം.
 
Tags:    
News Summary - Erdogan: Turkey's membership will cure EU's problems -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.