മാലെ: മാലദ്വീപ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻറ് മുഹമ്മദ് നശീദിെൻറ മാല ദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിക്ക് (എം.ഡി.പി) വൻ ഭൂരിപക്ഷം. 87 അംഗ പാർലമെൻറിൽ മൂന ്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ച എം.ഡി.പി 60 സീറ്റുകൾ നേടി.
രാജ്യത്തെ അഴിമതിമുക്തമാക്കാനും ജനാധിപത്യ സുസ്ഥിരത ഉറപ്പാക്കാനും പരിശ്രമിക്കുമെന്ന് നശീദ് ഉറപ്പുനൽകി. മുൻ പ്രസിഡൻറ് അബ്ദുല്ല യമീന് കനത്ത തിരിച്ചടിയായി നശീദിെൻറ വിജയം. തെരഞ്ഞെടുപ്പിൽ യമീെൻറ മാലദ്വീപ് പ്രോഗ്രസിവ് പാർട്ടി ദയനീയ പരാജയം ഏറ്റുവാങ്ങി. നാലു സീറ്റുകൾ നേടാനേ പാർട്ടിക്കു കഴിഞ്ഞുള്ളൂ.
സെപ്റ്റംബറിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യമീനെ പരാജയപ്പെടുത്തി ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അധികാരമേറ്റതോടെയാണ് ജയിലിലായിരുന്ന നശീദിെൻറ തിരിച്ചുവരവിന് കളമൊരുങ്ങിയത്. ഭീകരക്കുറ്റം ചുമത്തിയാണ് നശീദിനെ 15 വർഷത്തെ തടവിന് യമീൻ ജയിലിലടച്ചത്. ജയിൽവാസത്തിനിടെ ചികിത്സക്കായി ശ്രീലങ്കയിലെത്തിയ നശീദ് അവിടെ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. അതിനിടെ, യമീനെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കുമെന്ന് സ്വാലിഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.