ചൈനയിലെ അമേരിക്കൻ എംബസിക്ക്​ മുന്നിൽ സ്​ഫോടനം

ബീജിങ്​: ചൈനയിലെ യു.എസ്​ എംബസിക്കടുത്ത്​ സ്​ഫോടനം. ബീജിങ്ങിലെ ശോയാങ്​ ജില്ലയിൽ സ്ഥിതി ചെയ്യുന്ന എംബസി കോംപ്ലക്​സിന്​ മുന്നിലാണ്​ സ്​ഫോടനമുണ്ടായത്​. സ്വയം നിർമിച്ച സ്​ഫോടക വസ്​തുക്കൾ ഒരാൾ എംബസിയെ ലക്ഷ്യം വെച്ച്​ എറിയുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികളിലൊരാൾ പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 

എന്നാൽ സ്​ഫോടക വസ്​തു അയാൾക്ക്​ അടുത്തുവെച്ച്​ തന്നെ പൊട്ടിത്തെറിച്ചതായും അതി​​​​​െൻറ ആഘാതത്തിൽ അടുത്തുള്ള പൊലീസ്​ കാറിന്​ കേടുപാടുകൾ സംഭവിച്ചതായും ദൃക്​സാക്ഷി വ്യക്​തമാക്കി.

സ്​ഫോടനത്തിന്​ ശേഷം എംബസിക്ക്​ ചുറ്റുമായി പുക ഉയരുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇസ്രായേൽ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ എംബസികളും ഇൗ പരിസരങ്ങളിലാണ്​ സ്ഥിതി ചെയ്യുന്നത്​. സ്​ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി വാർത്തകളില്ല.  

Tags:    
News Summary - explosion outside US embassy in Beijing-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.