ആള്‍മാറാട്ടത്തിലൂടെ ഇന്ത്യക്കാരന്‍ 13 വര്‍ഷം ആസ്ട്രേലിയയില്‍ ഡോക്ടറായി വിലസി

മെല്‍ബണ്‍: ആള്‍മാറാട്ടം നടത്തി 13 വര്‍ഷം ആസ്ട്രേലിയയില്‍ ഡോക്ടറായി വിലസിയ ഇന്ത്യക്കാരന്‍ ശ്യാം ആചാര്യക്കെതിരെ കേസെടുത്തു. സാരംഗ് ചിതാലെ എന്ന പേരില്‍ ന്യൂസൗത്ത് വെയ്ല്‍സ് മെഡിക്കല്‍ ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തായിരുന്നു 2003 മുതല്‍ വിവിധ ആശുപത്രികളില്‍ ശ്യാം ആചാര്യയുടെ ‘പ്രാക്ടീസ്’. ഭരണസംവിധാനത്തിലെ വന്‍പിഴവാണിതെന്ന് എമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡട്ടന്‍ വിശേഷിപ്പിച്ചു.

വ്യാജഡോക്ടര്‍ ദേശീയ സുരക്ഷക്ക് ഭീഷണിയായി മാറിയിരുന്നെങ്കില്‍ കാര്യങ്ങള്‍ നിന്ദ്യമാവുമായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2003 മുതല്‍ 2014 വരെ സര്‍ക്കാര്‍ ജൂനിയര്‍ ഡോക്ടറായിരുന്നു ശ്യാം ആചാര്യ. കഴിഞ്ഞ നവംബറിലാണ് തട്ടിപ്പ് പുറത്തുവന്നത്.മെഡിക്കല്‍ ബിരുദമില്ലാത്ത ശ്യാം ആചാര്യ ഇന്ത്യയില്‍വെച്ച് മറ്റൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍ മോഷ്ടിച്ച് ആസ്ട്രേലിയയില്‍ ജോലി നേടുകയായിരുന്നു. ഏപ്രിലില്‍ കേസ് പരിഗണിക്കും.

Tags:    
News Summary - fake doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.