ഫതഹും ഹമാസും ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നു

ജറൂസലം: ഫലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ഫതഹ്, ഹമാസുമായി കൈകോര്‍ക്കുന്നു. മോസ്കോയില്‍ മൂന്നുദിവസത്തെ ചര്‍ച്ചക്കുശേഷമാണ് ഇരുവിഭാഗങ്ങളും ധാരണയിലത്തെിയത്. പ്രവാസികളായ ഫലസ്തീനികളെ കൂടി ഉള്‍പ്പെടുത്തിയാവും പുതിയ ദേശീയ കൗണ്‍സില്‍ രൂപവത്കരിക്കുക. ഇതുവരെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താത്ത ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിനെയും ഐക്യസര്‍ക്കാറില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് വെസ്റ്റ്ബാങ്ക് കേന്ദ്രീകരിച്ചുള്ള ഫതഹ്. ഗസ്സയാണ് ഹമാസിന്‍െറ ആസ്ഥാനം.

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഗസ്സ അതിര്‍ത്തിയിലും കഴിഞ്ഞവര്‍ഷം നടത്താനിരുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. വെസ്റ്റ്ബാങ്കില്‍ ഫതഹിന് മാത്രമേ മേധാവിത്വമുള്ളൂവെന്ന കോടതി വിധിയെ തുടര്‍ന്നായിരുന്നു അത്.

Tags:    
News Summary - Fatah and Hamas to form unity palestinian government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.