അബുജ: കന്നുകാലി മാർക്കറ്റിൽ ബോംബ്സ്ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കഴിഞ്ഞ ദിവസം നൈജീരിയയിലെ മെയ്ദുഗുരിയിലാണ് സംഭവം. ചാവേർ സ്ഫോടനം നടത്താനെത്തിയ രണ്ട് പെൺകുട്ടികളിൽ ഒരാൾ കസുവൻ ഷാനു മാർക്കറ്റിന്പുറത്ത് പൊട്ടിത്തെറിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു പെൺകുട്ടി സ്ഫോടനം നടത്താൻ ശ്രമിച്ചെങ്കിലും ബോംബ് പൊട്ടിയില്ല. തുടർന്നാണ് ജനക്കുട്ടം പെൺകുട്ടിയെ അടിച്ച് കൊന്നത്.
ചാവേർ സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും തീവ്രവാദ സംഘടനയായ ബൊകൊ ഹറാം ആണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ഏഴു വർഷമായി സായുധ ഗ്രൂപ്പിെൻറ നിയന്ത്രണത്തിലായിരുന്ന മെയ്ദുഗുരി അടുത്തിടെയാണ് സൈന്യം പിടിച്ചെടുത്തത്. ആഫ്രിക്കയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ നൈജീരിയയിൽ ഏഴു വർഷത്തിനിടെ തീവ്രവാദികളുമായ ഏറ്റുമുട്ടലിൽ 20 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയും 15,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.