കാബൂൾ: മുൻ മാധ്യമപ്രവർത്തകയും അഫ്ഗാൻ പാർലമെൻറ് സാംസ്കാരിക ഉപദേഷ്ടാവുമായ മേന മംഗൽ വെടിവെപ്പിൽ കൊല്ലപ് പെട്ടു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ച് വരികയായിരുന്നു അവർ. മാധ്യമപ്രവർത്തനം ഉപേക്ഷിച്ച മേന മംഗൽ അവർ കഴിഞ്ഞ വർഷം അഫ്ഗാനിസ്താൻ പാർലമെൻറിൻെറ സാംസ്കാരിക ഉപദേഷ്ടാവായിരുന്നു.
കേസിൽ അന്വേഷണം തുടങ്ങിയായി അഫ്ഗാൻ പൊലീസ് അറിയിച്ചു. എന്നാൽ, ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല. അതേസമയം, ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി കാബൂളിൽ കുറ്റകൃത്യ നിരക്ക് ഉയരുകയാണ്. തീവ്രവാദ ആക്രമണങ്ങളും രാജ്യത്ത് വർധിക്കുകയാണ്. ഇതിനിടെയാണ് മംഗലിൻെറ കൊലപാതകം. ഭീഷണിയുണ്ടെന്ന് മംഗൽ പറത്തതായി അഫ്ഗാനിലെ വനിതാ പ്രവർത്തക വാസ്മ ഫ്രോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.