ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅതുദ്ദഅ്വയുടെ തലവനുമായ ഹാഫിസ് സഇൗദിെൻറ മില്ലി മുസ്ലിം ലീഗിനെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കരുതെന്ന് പാക് സർക്കാർ ഇസ്ലാമാബാദ് ഹൈേകാടതിയോട് ആവശ്യപ്പെട്ടു. യു.എന്നും യു.എസും ഭീകരപ്പട്ടികയിൽ പെടുത്തിയതാണ് ഹാഫിസിനെ.
ജനുവരി മുതൽ വീട്ടുതടങ്കലിലായിരുന്ന ഹാഫിസിനെ ഇൗമാസാദ്യം മോചിപ്പിച്ചിരുന്നു. മില്ലി മുസ്ലിം ലീഗിനെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കാൻ പാക് തെരഞ്ഞെടുപ്പ് കമീഷൻ തയാറായിരുന്നില്ല. അതേസമയം, മൗലികാവകാശം ഹനിക്കുന്നതിന് തുല്യമാണിതെന്നാണ് മില്ലി മുസ്ലിം ലീഗിെൻറ വാദം. പോഷകസംഘടനകളായ ലശ്കറെ ത്വയ്യിബയുടെയും ജമാഅതുദ്ദഅ്വയുടെയും പാതയിൽനിന്ന് വ്യതിചലിക്കാൻ മില്ലി ലീഗിന് കഴിയില്ലെന്ന സുരക്ഷ ഏജൻസി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് പാക് ആഭ്യന്തരമന്ത്രാലയം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.